കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ സൂ​​​പ്പ​​​ര്‍​ബൈ​​​ക്ക് ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ആ​​​ദീ​​​ശ്വ​​​ര്‍ ഓ​​​ട്ടോ റൈ​​​ഡ് ഇ​​​ന്ത്യ ത​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​പ്രി​​​യ ക്യു​​​ജെ മോ​​​ട്ടോ​​​ര്‍, മോ​​​ട്ടോ മോ​​​റി​​​നി മോ​​​ഡ​​​ലു​​​ക​​​ളി​​​ല്‍ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ഓ​​​ഫ​​​ര്‍ റേ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്യു​​​ജെ മോ​​​ട്ടോ​​​റി​​​ന്‍റെ ക്ലാ​​​സി​​​ക് എ​​​സ്ആ​​​ര്‍​സി 250ന് 30,000 ​​​രൂ​​​പ​​​യും എ​​​സ്ആ​​​ര്‍ സി 500​​​നു 40,000 രൂ​​​പ​​​യു​​​മാ​​​ണ് ക​​​മ്പ​​​നി ഓ​​​ഫ​​​ര്‍ ന​​​ല്‍​കു​​​ന്ന​​​ത്.


മോ​​​ട്ടോ മോ​​​റി​​​നി​​​യു​​​ടെ എ​​​ക്‌​​​സ് കേ​​​പ്പ് 650 ന് 1.31 ​​​ല​​​ക്ഷം രൂ​​​പ​​​യും എ​​​ക്‌​​​സ് കേ​​​പ്പ് 650 എ​​​ക്‌​​​സി​​​നു 1.01 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് ഈ ​​​ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ക​​​മ്പ​​​നി ഓ​​​ഫ​​​ര്‍ ന​​​ല്‍​കു​​​ന്ന​​​ത്.