360 ഡി​​ഗ്രി ബൗ​​ളിം​​ഗ് പ​​രീ​​ക്ഷ​​ണം!
360 ഡി​​ഗ്രി ബൗ​​ളിം​​ഗ് പ​​രീ​​ക്ഷ​​ണം!
Friday, November 9, 2018 12:18 AM IST
മും​​ബൈ: ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്ത് പ​​ല പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ക്കാ​​റു​​ണ്ട്. പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ൽ മു​​ന്പ​ന്മാ​​ർ ബാ​​റ്റ്സ്മാ​ന്മാ​​രാ​​ണ്. അ​​തി​​ൽ പ്ര​​ധാ​​ന​​മാ​​ണ് സ്വി​​ച്ച് ഹി​​റ്റ്. ഇ​​ടം​​കൈ ബാ​​റ്റ്സ്മാ​ന്മാ​​ൻ വ​​ലം​​കൈ​​യ്യ​​നേ​​പ്പോ​​ലെ​​യും വ​​ലം​​കൈ ബാ​​റ്റ്സ്മ​ാന്മാ​​ർ ഇ​​ടം​​കൈ​​യ്യ​​നേ​​പ്പോ​​ലെ​​യും അ​​വ​​സാ​​ന​​നി​​മി​​ഷം ബാ​​റ്റ് ചെ​​യ്യു​​ന്ന​​താ​​ണ് സ്വി​​ച്ച് ഹി​​റ്റ്. റി​​വേ​​ഴ്സ് സ്വീ​​പ്പി​​നെ​​യും ഈ ​​ഗ​​ണ​​ത്തി​​ൽ കൂ​​ട്ടാം.

സ്വി​​ച്ച് ഹി​​റ്റി​​ന്‍റെ സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ സ്വി​​ച്ച് ബൗ​​ളിം​​ഗ് ന​​ട​​ത്തി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ ശി​​വ സിം​​ഗ് ആ​​ണ് ഇ​​പ്പോ​​ൾ ച​​ർ​​ച്ച​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബാ​​റ്റ്സ്മാ​​ന് അ​​നു​​കൂ​​ല​​മാ​​യി ക്രി​​ക്ക​​റ്റ് നി​​യ​​മ​​ങ്ങ​​ൾ മാ​​റു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ബൗ​​ള​​ർ​​മാ​​ർ​​ക്കി​​ട​​യി​​ലും പ​​രീ​​ക്ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന് സൂ​​ചി​​പ്പി​​ച്ച് ബി​​സി​​സി​​ഐ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ൽ ശി​​വ​​യു​​ടെ ബൗ​​ളിം​​ഗ് വീ​​ഡി​​യോ അ​​പ്‌​ലോ​​ഡ് ചെ​​യ്തി​​ട്ടു​​ണ്ട്.


സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ബം​​ഗാ​​ളി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ശി​​വ സിം​​ഗി​​ന്‍റെ അ​​ത്യ​​പൂ​​ർ​​വ ബൗ​​ളിം​​ഗ്. ഇ​​ടം​​കൈ​​യ​​ൻ ബൗ​​ള​​റാ​​യ താ​​രം 360 ഡി​​ഗ്രി​​യി​​ൽ ക​​റ​​ങ്ങി പ​​ന്തെ​​റി​​ഞ്ഞ​​ത് ബാ​​റ്റ്സ്മാ​​നെ മാ​​ത്ര​​മ​​ല്ല, അ​​ന്പ​​യ​​റെ​​യും സ്വ​​ന്തം ടീ​​മം​​ഗ​​ങ്ങ​​ളെ പോ​​ലും ഞെ​​ട്ടി​​ച്ചു. എ​​ന്നാ​​ൽ, ബൗ​​ളിം​​ഗ് ആ​​ക്‌ഷൻ നി​​യ​​മ​​വി​​രു​​ദ്ധ​​മെ​​ന്നാ​​യി​​രു​​ന്നു അ​​ന്പ​​യ​​റു​​ടെ വി​​ധി. സ്വി​​ച്ച് ഹി​​റ്റി​​ന് അം​​ഗീ​​കാ​​ര​​മെ​​ങ്കി​​ൽ ഇ​​ത്ത​​രം പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണ​​മെ​​ന്ന വാ​​ദ​​വു​​മാ​​യി പ​​ല​​രും രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. മു​​ൻ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യ ബി​​ഷ​​ൻ സിം​​ഗ് ബേ​​ദി പ​​ക്ഷേ, വി​​ക​​ലം എ​​ന്നാ​​ണ് ശി​​വ​​യു​​ടെ ആ​​ക‌്ഷ​​നെ ട്വി​​റ്റ​​റി​​ൽ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഈ ​​വ​​ർ​​ഷ​​ത്തെ അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു ശി​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.