നാ​പ്പോ​ളി​ക്കു ജ​യം
Monday, December 10, 2018 12:51 AM IST
നേ​പ്പി​ള്‍സ്: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ നാ​പ്പോ​ളി 4-0ന് ​ഫോ​ര്‍സി​ന​ണി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ നാ​പ്പോ​ളി ഒ​ന്നാ​മ​തു​ള്ള യു​വ​ന്‍റ​സു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം എ​ട്ടാ​ക്കി കു​റ​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്‍റ​ര്‍ മി​ലാ​നു​മാ​യി ആ​റാ​ക്കി ഉ​യ​ര്‍ത്തി.

അ​ര്‍കാ​ഡു​യി​സ് മി​ലി​ക്കി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് നാ​പ്പോ​ളി​ക്ക് മി​ക​ച്ച ജ​യ​മൊ​രു​ക്കി​യ​ത്. 68, 84 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മി​ലി​ക്കി​ന്‍റെ ഗോ​ളു​ക​ള്‍. പി​യോ​റ്റ​ര്‍ സീ​ലി​ന്‍കി (7-ാം മി​നി​റ്റ്), ആ​ഡം ഔ​ന​സ് (40-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.