ദീ​​പി​​ക ഇ​​നി അ​​താ​​നു​​വി​​നു സ്വ​​ന്തം
Wednesday, December 12, 2018 1:07 AM IST
റാ​​ഞ്ചി: ഇ​​ന്ത്യ​​ൻ കാ​​യി​​ക ലോ​​ക​​ത്ത് മ​​റ്റൊ​​രു വി​​വാ​​ഹ​​ത്തി​​നു​​കൂ​​ടി വേ​​ദി​​യൊ​​രു​​ങ്ങു​​ന്നു. ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​ര​​ങ്ങ​​ളാ​​യ സൈ​​ന നെ​​ഹ് വാ​​ളും പി. ​​ക​​ശ്യ​​പും ഈ ​​മാ​​സം വി​​വാ​​ഹി​​ത​​രാ​​കാ​​നി​​രി​​ക്കേ അ​​ടു​​ത്ത വി​​വാ​​ഹ വാ​​ർ​​ത്ത എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ അ​​ന്പെ​​യ്ത്ത് ടീ​​മി​​ൽ​​നി​​ന്ന്. ഇ​​ന്ത്യ​​ൻ അ​​ന്പെ​​യ്ത്ത് താ​​ര​​ങ്ങ​​ളാ​​യ ദീ​​പി​​ക കു​​മാ​​രി​​യും അ​​താ​​നു ദാ​​സും അ​​ടു​​ത്ത വ​​ർ​​ഷം വി​​വാ​​ഹി​​ത​​രാ​​കും. ഇ​​വ​​രു​​ടെ മോ​​തി​​രം​​മാ​​റ​​ൽ തി​​ങ്ക​​ളാ​​ഴ്ച ക​​ഴി​​ഞ്ഞു. ജാ​​ർ​​ഖ​​ണ്ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ അ​​ർ​​ജു​​ൻ മു​​ണ്ഡ അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.


ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ തി​​ര​​ക്കു​​ള്ള​​തി​​നാ​​ൽ അ​​ടു​​ത്ത ന​​വം​​ബ​​റി​​ലേ വി​​വാ​​ഹം ഉ​​ണ്ടാ​​കൂ​​എ​​ന്ന് മ​​ന​​സ​​മ്മ​​ത​​ത്തി​​നു​​ശേ​​ഷം ഇ​​രു​​വ​​രും അ​​റി​​യി​​ച്ചു. ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ ദീ​​പി​​ക മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വു​​മാ​​ണ്. നി​​ല​​വി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ദീ​​പി​​ക. ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ അ​​താ​​നു ദാ​​സ് നി​​ല​​വി​​ൽ ലോ​​ക 17-ാം ന​​ന്പ​​റി​​ലാ​​ണ്. ഇ​​ന്ത്യ​​ ടീ​​മി​​ലെ സ്ഥി​​ര​​സാ​​ന്നി​​ധ്യ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.