ചരിത്രം പിറന്നില്ല; ഇന്ത്യ തോറ്റു
ചരിത്രം പിറന്നില്ല; ഇന്ത്യ തോറ്റു
Friday, December 14, 2018 12:51 AM IST
ഭു​വ​നേ​ശ്വ​ര്‍: സ്വ​ന്തം നാ​ട്ടി​ല്‍ 43 വ​ര്‍ഷ​ത്തി​നു​ശേ​ഷം ഹോ​ക്കി ലോ​ക​ക​പ്പ് കി​രീ​ട​മെ​ന്ന മോ​ഹ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ വീ​ണു​ട​ഞ്ഞു. മു​ന്നി​ലെ​ത്തി​യ​ശേ​ഷം ഗോ​ള്‍ വ​ഴ​ങ്ങി​യ ഇ​ന്ത്യ നെ​ത​ര്‍ല​ന്‍ഡ്‌​സി​നോ​ട് 2-1ന് ​പൊ​രു​തി കീ​ഴ​ട​ങ്ങി. ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കി​തു​വ​രെ തോ​ല്‍പ്പി​ക്കാ​നാ​വാ​ത്ത ടീ​മാ​ണ് നെ​ത​ര്‍ല​ന്‍ഡ്സ്. 16,000ലേ​റെ വ​രു​ന്ന സ്വ​ന്തം ആ​രാ​ധ​ക​രെ ക​ണ്ണീ​രി​ലാ​ക്കി​യാ​ണ് ഇ​ന്ത്യ​യു​ടെ ടീം ​കീ​ഴ​ട​ങ്ങി​യ​ത്.

ശ​ക്ത​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ വ​ല 12-ാം മി​നി​റ്റി​ല്‍ കു​ലു​ക്കി​യ ആ​കാ​ശ്ദീ​പ് സിം​ഗ് ആ​രാ​ധ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ചു. ശ​ക്ത​മാ​യി പൊ​രു​തി​യ നെ​ത​ര്‍ല​ന്‍ഡ്‌​സ് ആ​ദ്യ ക്വാ​ര്‍ട്ട​ര്‍ തീ​രു​ന്ന​തി​ന് സെ​ക്ക​ന്‍ഡു​ക​ള്‍ മു​മ്പ് തി​യ​റി ബ്രി​ങ്ക്മാ​നി​ലൂ​ടെ സ​മ​നി​ല നേ​ടി. അ​ടു​ത്ത ര​ണ്ടു ക്വാ​ര്‍ട്ട​റി​ലും ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​ത​യി​തോ​ട ഗോ​ളു​ക​ള്‍ പി​റ​ന്നി​ല്ല. 50-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​യെ നി​രാ​ശ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മി​ന്‍ക് വാ​ന്‍ ഡെ​ര്‍ വീ​ര്‍ദ​ന്‍ വി​ജ​യ​ഗോ​ള്‍ നേ​ടി.


ആ​ദ്യ സെ​മി​യി​ല്‍ ബെ​ല്‍ജി​യം 2-1ന് ​ജ​ര്‍മ​നി​യെ തോ​ല്‍പ്പി​ച്ചു. നാ​ളെ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലു​ക​ളി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട്, ബെ​ല്‍ജി​യ​ത്തെ​യും ഓ​സ്‌​ട്രേ​ലി​യ, നെ​ത​ര്‍ല​ന്‍ഡ്‌​സി​നെ​യും നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.