ശു​ഭ്മാ​ന്‍ ഗി​ല്ലും വി​ജ​യ് ശ​ങ്ക​റും ടീ​മി​ല്‍
ശു​ഭ്മാ​ന്‍ ഗി​ല്ലും വി​ജ​യ് ശ​ങ്ക​റും ടീ​മി​ല്‍
Monday, January 14, 2019 12:46 AM IST
മും​ബൈ: ടെ​ലി​വി​ഷ​ന്‍ ചാ​റ്റ് ഷോ​യി​ലെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളു​ടെ പേ​രി​ല്‍ സ​സ്‌​പെ​ന്‍ഷ​ന്‍ ല​ഭി​ച്ച ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ക്കു പ​ക​ര​ക്കാ​രാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍, വി​ജ​യ് ശ​ങ്ക​ര്‍ എ​ന്നി​വ​രെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ല്‍ വി​ജ​യ് ശ​ങ്ക​ര്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ടീ​മി​നൊ​പ്പം ചേ​രും. അ​തേ​സ​മ​യം, ശു​ഭ്മാ​ന്‍ ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ണ്ടാ​കി​ല്ല. അ​തി​നു​ശേ​ഷ​മു​ള്ള ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് ഗി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ചേ​രു​ക. ന്യൂ​സി​ല ൻ​ഡി​ൽ​വ​ച്ചാ​ണ് ഗി​ൽ അ​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ യു​വ സം​ഘം അ​ണ്ട​ർ 19 ലോ​ക ചാ​ന്പ്യന്മാ​രാ​യ​ത്.

മെ​ല്‍ബ​ണ്‍ ടെ​സ്റ്റി​ലു​ടെ അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം​കു​റി​ച്ച ഓ​പ്പ​ണ​ര്‍ മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നാ​യി​രു​ന്നു പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ങ്കി​ലും കൈ​വി​ര​ലി​നേ​റ്റ പ​രിക്ക് ഭേ​ദ​മാ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​നു തി​രി​ച്ച​ടി​യാ​യ​ത്. ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ പു​റ​ത്തെ​ടു​ത്ത ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് അ​ഗ​ര്‍വാ​ളി​നെ പ​രി​ഗ​ണി​ക്കാ​ന്‍ കാ​ര​ണം.

ക​ഴി​ഞ്ഞ അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ലെ മി​ന്നും താ​ര​മാ​യ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് സീ​നി​യ​ര്‍ ടീ​മി​ലേ​ക്കു ആ​ദ്യ​മാ​യാ​ണ് വി​ളി ല​ഭി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​നാ​യി ര​ഞ്ജി ട്രോ​ഫി​യി​ല്‍ പു​റ​ത്തെ​ടു​ത്ത ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​വും പ​ത്തൊ​ന്‍പ​തു​കാ​ര​നാ​യ ഗി​ല്ലി​നു തു​ണ​യാ​യി. ഈ ​ര​ഞ്ജി സീ​സ​ണി​ല്‍ ര​ണ്ടു സെ​ഞ്ചു​റി​യും അ​ഞ്ച് അ​ര്‍ധ​സെ​ഞ്ചു​റി​യും ഉ​ള്‍പ്പെ​ടെ 98.75 ശ​രാ​ശ​രി​യി​ല്‍ 790 റ​ണ്‍സാ​ണ് ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം. ര​ഞ്ജി ട്രോ​ഫി​ക്കു മു​ന്‍പു ന​ട​ന്ന ഇ​ന്ത്യ​ന്‍ എ ​ടീ​മി​ന്‍റെ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​ലും ഗി​ല്‍ അം​ഗ​മാ​യി​രു​ന്നു.


ത​മി​ഴ്‌​നാ​ട് താ​ര​മാ​യ വി​ജ​യ് ശ​ങ്ക​റി​ന് ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ടീ​മി​ല്‍ വി​ളി വ​രു​ന്ന​ത്്. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന നി​ദാ​ഹാ​സ് ട്വ​ന്‍റി20 ടൂ​ര്‍ണ​മെ​ന്‍റി​ലാ​ണ് വി​ജ​യ് ശ​ങ്ക​ര്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​ല്‍ ഏ​ക​ദി​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു വി​ജ​യ് ശ​ങ്ക​ര്‍. മൂ​ന്നു മ​ല്‍സ​ര​ങ്ങ​ളി​ല്‍നി​ന്ന് 94.00 ശ​രാ​ശ​രി​യി​ല്‍ 188 റ​ണ്‍സാ​ണ് ശ​ങ്ക​ര്‍ നേ​ടി​യ​ത്.

പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നു​മെ​തി​രേ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കാ​ന്‍ സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍കു​ന്ന വി​വ​രം. ഇ​രു​വ​ര്‍ക്കും ലോ​ക​ക​പ്പ് ടീ​മി​ല്‍ അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​ന്‍ പോ​ലും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.