കി​ഡം​ബി ശ്രീ​കാ​ന്തി​ന് 35 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍
കി​ഡം​ബി ശ്രീ​കാ​ന്തി​ന് 35 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍
Monday, January 14, 2019 11:26 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​ന് ചൈ​നീ​സ് സ്‌​പോ​ര്‍ട്‌​സ് ബ്രാന്‍ഡ് ലി ​നിം​ഗു​മാ​യി 35 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍. നാ​ലു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​റു സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ് ശ്രീ​കാ​ന്ത്. നാ​ലു വ​ര്‍ഷ​ത്തേ​ക്ക് മു​ന്‍ ഒ​ന്നാം ന​മ്പ​ര്‍ താ​ര​ത്തി​ന്‍റെ സ്‌​പോ​ണ്‍സ​ര്‍ഷി​പ്പും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്കു​ന്ന ചു​മ​ത​ല​യും ലി ​നിം​ഗിനാ​കും.


ചൈ​ന, ഇ​ന്തോ​നേ​ഷ്യ, സിം​ഗ​പ്പു​ര്‍, ഓ​സ്‌​ട്രേ​ലി​യ ടീ​മു​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​രി​ല്‍ ഒ​രു ക​മ്പ​നി​യാ​ണു ലി ​നിം​ഗ്. 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍സ​ര്‍മാ​രും ഇ​വ​രാ​യി​രു​ന്നു. 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് വ​രെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ്ത്ര​നി​ര്‍മാ​താ​ക്ക​ളും ലി ​നിം​ഗ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.