ജോ​ക്കോ​വി​ച്ച്, സ്വ​രേ​വ്, ഹാ​ലെ​പ്, സെ​റീ​ന മു​ന്നോ​ട്ട്
ജോ​ക്കോ​വി​ച്ച്, സ്വ​രേ​വ്, ഹാ​ലെ​പ്,  സെ​റീ​ന മു​ന്നോ​ട്ട്
Tuesday, January 15, 2019 11:11 PM IST
മെൽബൺ: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ ര​ണ്ടാം​ദി​നം പ്ര​മു​ഖ​താ​ര​ങ്ങ​ള്‍ക്കെ​ല്ലാം ജ​യം. നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, സി​മോ​ണാ ഹാ​ലെ​പ്, സെ​റീ​ന വി​ല്യം​സ്,ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വി​ജ​യം ക​ണ്ടു.​ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് അ​മേ​രി​ക്ക​യു​ടെ മി​ച്ച​ല്‍ ക്രൂ​ഗ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക്(6-3, 6-2, 6-2) ത​റ​പ​റ്റി​ച്ചാ​ണ് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്.


സ്ലൊ​വേ​ന്യ​യു​ടെ അ​ല്‍ജാ​സ് ബെ​ദെ​നെ​യ്‌​ക്കേ​തി​രേ​യാ​യി​രു​ന്നു സ്വ​രേ​വി​ന്‍റെ വി​ജ​യം(6-4, 6-1, 6-4).സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക, കെ​യ് നി​ഷി​കോ​റി, ബോ​ര്‍ണാ കോ​റി​ക്, ഡൊ​മി​നി​ക് തീം, ​ഡേ​വി​ഡ് ഗോ​ഫി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ വി​ജ​യം ക​ണ്ടു. എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ടോ​പ്‌​സീ​ഡ് താ​രം നി​ക് കി​ര്‍ഗി​യോ​സ് ആ​ദ്യ റൗ​ണ്ടി​ല്‍ തോ​റ്റു പു​റ​ത്താ​യി. ക​നേ​ഡി​യ​ന്‍ താ​രം മി​ലോ​സ് റാ​വോ​ണി​ക്കാ​ണ് കി​ര്‍ഗി​യോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.