ജ​ഡേ​ജ​യു​ടെ വേ​ഗ​ത്തി​ല്‍ പ​ക​ച്ച് ഖവാജ
ജ​ഡേ​ജ​യു​ടെ വേ​ഗ​ത്തി​ല്‍ പ​ക​ച്ച് ഖവാജ
Tuesday, January 15, 2019 11:11 PM IST
അ​ഡ്‌​ലെ​യ്ഡ്: ലേ​ാക ക്രി​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴു​ള്ള​തി​ല്‍ മി​ക​ച്ച ഫീ​ല്‍ഡ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഫീ​ല്‍ഡിം​ഗ് മി​ക​വ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​സീ​സ് താ​രം ഉ​സ്മാ​ന്‍ ഖ​വാ​ജ​യെ ജ​ഡേ​ജ നേ​രി​ട്ടു​ള്ള ത്രോ​യി​ല്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. കു​ല്‍ദീ​പ് യാ​ദ​വ് എ​റി​ഞ്ഞ 19-ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. കു​ല്‍ദീ​പി​ന്‍റെ പ​ന്ത് ക​വ​ര്‍ പോ​യി​ന്‍റി​ലേ​ക്ക് ത​ട്ടി​യി​ട്ട് സിം​ഗി​ളി​ന് ശ്ര​മി​ച്ച​താ​യി​രു​ന്നു ഖ​വാ​ജ. ഓ​ടി​യ​ടു​ത്ത ജ​ഡേ​ജ ഒ​രു കൈ​ക്കൊ​ണ്ട് പ​ന്തെ​ടു​ത്ത് വേ​ഗ​ത്തി​ല്‍ പ​ന്ത് നോ​ണ്‍ സ്‌െ്രെ​ട​ക്കി​ലേ​ക്കെ​റി​ഞ്ഞു. പ​ന്തി​ന്‍റെ വ​ഴി​യി​ല്‍ നി​ന്ന് കു​ല്‍ദീ​പ് ഒ​ഴി​ഞ്ഞു മാ​റു​ക​യും ചെ​യ്തു. പ​ന്ത് വി​ക്ക​റ്റി​ല്‍ പ​തി​ക്കു​മ്പോ​ള്‍ ഖ​വാ​ജ​യു​ടെ ബാ​റ്റ് പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.