കേ​ര​ള വ​ര്‍മ​യും കേ​ര​ള പോ​ലീ​സും ചാ​മ്പ്യ​ന്മാ​ര്‍
കേ​ര​ള വ​ര്‍മ​യും കേ​ര​ള പോ​ലീ​സും ചാ​മ്പ്യ​ന്മാ​ര്‍
Tuesday, February 19, 2019 12:41 AM IST
നെ​ടും​കു​ന്നം: 33-ാമ​ത് സി​വൈ​എം​എ ഓ​ള്‍ കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ശ്രീ​കേ​ര​ള വ​ര്‍മ തൃ​ശൂ​രും കേ​ര​ള പോ​ലീ​സും ചാ​മ്പ്യ​ന്മാ​ര്‍. നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ല്‍ ശ്രീ​കേ​ര​ള വ​ര്‍മ 75-41ന് ​കേ​ര​ള പോ​ലീ​സി​നെ ത​ക​ര്‍ത്തു. വ​നി​ത​ക​ളി​ല്‍ കേ​ര​ള പോ​ലീ​സ് 70-54ന് ​അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യെ കീ​ഴ​ട​ക്കി. കേ​ര​ള വ​ര്‍മ​യി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ര​ണ്ടു പ്ര​ഫ​ഷ​ണ​ല്‍ ടീ​മു​ക​ളെ​യാ​ണ് തോ​ല്പി​ച്ച​ത്. ഫൈ​ന​ലി​ല്‍ കേ​ര​ള പോ​ലീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കേ​ര​ള വ​ര്‍മ സെ​മി​യി​ല്‍ കെ​എ​സ്ഇ​ബി​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ വേ​ഗ​മേ​റി​യ നീ​ക്ക​ത്തി​നു മു​ന്നി​ല്‍ പോ​ലീ​സി​ന്‍റെ ക​ളി​ക്കാ​ര്‍ക്ക് അ​ടി​തെ​റ്റി. കേ​ര​ള വ​ര്‍മ​യ്ക്കു​വേ​ണ്ടി ഷു​രാ​സ് മു​ഹ​മ്മ​ദ് 25 പോ​യി​ന്‍റും ഗ്രി​ഗോ മാ​ത്യു 18 പോ​യി​ന്‍റും നി​ക്ഷേ​പി​ച്ചു. 18 പോ​യി​ന്‍റ് നേ​ടി​യ പോ​ലീ​സി​ന്‍റെ ശ്രീ​ജി​ത് എ​ന്‍. നാ​യ​രാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.


അ​ന്താ​രാ​ഷ് ട്ര ​താ​ര​ങ്ങ​ളാ​യ നീ​നു മോ​ളും പൂ​ജാ​മോ​ളും അ​ട​ങ്ങി​യ ശ​ക്ത​മാ​യ ടീ​മു​മാ​യാ​ണ് കേ​ര​ള പോ​ലീ​സ് അ​സം​പ്ഷ​നെ​തി​രേ ഇ​റ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ 33-34ന് ​അ​സം​പ്ഷ​നാ​യി​രു​ന്നു മു​ന്നി​ല്‍. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ വേ​ഗ​ത്തി​ല്‍ ക​ളി​ച്ച പോ​ലീ​സ് കോ​ള​ജ് ടീ​മി​നെ തോ​ല്‍പ്പി​ച്ചു. പോ​ലീ​സി​നു​വേ​ണ്ടി പി.​ആ​ര്‍. സൂ​ര്യ 18 പോ​യി​ന്‍റും റി​യ 17 പോ​യി​ന്‍റും പി.​എ​സ്. നീ​നു മോ​ള്‍ 14 പോ​യി​ന്‍റും പൂ​ജാ​മോ​ള്‍ 13 പോ​യി​ന്‍റും നി​ക്ഷേ​പി​ച്ചു. 14 പോ​യി​ന്‍റ് നേ​ടി​യ എം.​എ​സ്. ആ​തി​ര​യാ​ണ് അ​സം​പ്ഷ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.