സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണ്‍ മൊ​​മോ​​റ്റ​​യ്ക്ക്
Monday, April 15, 2019 12:11 AM IST
സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ടോ​​സ് സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​ന്‍റോ മൊ​​മോ​​റ്റ​​യ്ക്ക്. ആ​​വേ​​ശ​​ക​​ര​​മാ​​യ ഫൈ​​ന​​ലി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക ജി​​ന്‍റിം​​ഗി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മൊ​​മോ​​റ്റ ചാ​​ന്പ്യ​​നാ​​യ​​ത്. മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ ജ​​യം. സ്കോ​​ർ: 10-21, 21-19, 21-13. 73 മി​​നി​​റ്റ് മ​​ത്സ​​രം നീ​​ണ്ടു. ജ​​യ​​ത്തോ​​ടെ ഹെ​​ഡ് ടു ​​ഹെ​​ഡി​​ൽ മൊ​​മോ​​റ്റ 7-3ന് ​​ലീ​​ഡ് ചെ​​യ്യു​​ന്നു.


ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ താ​​യ്പേ​​യി​​യു​​ടെ താ​​യ് സു ​​യിം​​ഗി​​നാ​​ണ് വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം. ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സാ​​യ് സു ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: 21-19, 21-15.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.