ഞാ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്രം: കാ​​ർ​​ത്തി​​ക്
Thursday, April 18, 2019 12:41 AM IST
എം.​​എ​​സ്. ധോ​​ണി​​യു​​ള്ള​​പ്പോ​​ൾ താ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്ര​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്. ധോ​​ണി​​ക്ക് പ​​രി​​ക്കു​​പ​​റ്റു​​ന്പോ​​ൾ ആ ​​ദി​​വ​​സ​​ത്തെ ബാ​​ൻ​​ഡ് എ​​യ്ഡ് മാ​​ത്ര​​മാ​​ണ് താ​​നെ​​ന്നും കാ​​ർ​​ത്തി​​ക് എ​​ളി​​മ​​പ്പെ​​ട്ടു. ഐ​​പി​​എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​ണ് കാ​​ർ​​ത്തി​​ക്.

ഋ​​ഷ​​ഭ് പ​​ന്തി​​ന് ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ൽ അ​​വ​​സ​​രം ന​​ല്കു​​മെ​​ന്ന് മു​​ഖ്യ സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദി​​ൽ​​നി​​ന്ന് അ​​റി​​ഞ്ഞി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഹോം ​​സീ​​രീ​​സി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ താ​​ൻ ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് പ​​ല​​രും ധ​​രി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​നി​​ക്ക് ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടം​​ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ നി​​രാ​​ശ​​യു​​ണ്ടാ​​യേനെ. ഋ​​ഷ​​ഭ് പ​​ന്തി​​ന് ഇ​​ടം​​ല​​ഭി​​ക്കാ​​ത്ത​​തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നും നി​​രാ​​ശ​​യു​​ണ്ടാ​​കും- കാ​​ർ​​ത്തി​​ക് പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​യു​​ടെ നാ​​ലാം ന​​ന്പ​​റി​​ൽ ബാ​​റ്റ് ചെ​​യ്യാ​​ൻ ത​​യാ​​റാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.