കരുണരത്നെ നയിക്കും; മ​ലിം​ഗ, തി​രു​മ​നെ ടീ​മി​ല്‍
കരുണരത്നെ നയിക്കും; മ​ലിം​ഗ, തി​രു​മ​നെ ടീ​മി​ല്‍
Thursday, April 18, 2019 11:13 PM IST
കൊ​ളം​ബോ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ശ്രീ​ല​ങ്ക​ന്‍ ടീം ​ത​യാ​ര്‍. മു​ന്‍ നാ​യ​ക​ന്‍ ദി​നേ​ശ് ചാ​ണ്ടി​മ​ലി​നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടാ​ണ് 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ല​സി​ത് മ​ലിം​ഗ​യെ മാ​റ്റി പ​ക​രം ടെ​സ്റ്റ് ക്യാ​പ്റ്റ​ന്‍ ദി​മു​ത് ക​രു​ണ​ര​ത്‌​നെ​യാ​ണ് ലോ​ക​ക​പ്പി​ന് ല​ങ്ക​ന്‍ ടീ​മി​നെ ന​യി​ക്കു​ക. എ​ന്നാ​ല്‍ മ​ലിം​ഗ​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സീ​നി​യ​ര്‍ ക​ളി​ക്കാ​ര​നാ​യ എ​ഞ്ച​ലോ മാ​ത്യൂ​സും ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ലു​ണ്ട്. എ​ന്നാ​ല്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല, ഓ​ഫ് സ്പി​ന്ന​ര്‍ അ​കി​ല ധ​ന​ഞ്ജ​യ, ഓ​പ്പ​ണ​ര്‍മാ​രാ​യ ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക, ഉ​പു​ല്‍ ത​രം​ഗ എ​ന്നി​വ​രെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ല്ല.

ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി അ​ന്താ​രാ​ഷ് ട്ര ​ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നും ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന ബാ​റ്റ്‌​സ്മാ​ന്‍ ലാ​ഹി​രു തി​രു​മ​നെ, ലെ​ഗ് സ്പി​ന്ന​ര്‍ ജെ​ഫ്രി വാ​ണ്ട​ര്‍സെ, ഓ​ള്‍റൗ​ണ്ട​ര്‍ മി​ലി​ന്ദ സി​രി​വ​ര്‍ധ​ന, ജീ​വ​ന്‍ മെ​ന്‍ഡി​സ് എ​ന്നി​വ​ര്‍ ടീ​മി​ല്‍ സ്ഥാ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​നെ ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും ക​ളി​ക്കാ​രു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും ബാ​ധി​ച്ചി​രു​ന്നു.

ഓ​പ്പ​ണ​ര്‍ അ​വി​ഷ്‌​ക ഫെ​ര്‍ണാ​ണ്ടോ, പേ​സ​ര്‍ നു​വാ​ന്‍ പ്ര​ദീ​പ് എ​ന്നി​വ​രും ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ട്. ജൂ​ണ്‍ ഒ​ന്നി​ന് കാ​ര്‍ഡി​ഫി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​രം.
ക​രു​ണ​ര​ത്‌​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​ല​ങ്ക​യു​ടെ ടെ​സ്റ്റ് ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നേ​ടി​യ ച​രി​ത്ര ജ​യ​മാ​ണ് താ​ര​ത്തെ നാ​യ​ക​നാ​ക്കി​യ​ത്. ശ്രീ​ല​ങ്ക ആ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടു​ന്ന​ത്. എ​ന്നാ​ല്‍ മ​ലിം​ഗ​യു​ടെ നേ​തൃ​ത​്വത്തി​ലു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി 20 ടീ​മു​ക​ള്‍ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നാ​ണം​കെ​ട്ട പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​ന്നു. ഇ​താ​ണ് മ​ലിം​ഗയെ നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ന്‍ കാ​ര​ണാ​യ​ത്.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്ക് മു​മ്പ് ശ്രീ​ല​ങ്ക മേ​യി​ല്‍ സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ ര​ണ്ടു വാം​അ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങും.

ലോ​ക​ക​പ്പ് ടീം: ​ദി​മു​ത് ക​രു​ണ​ര​ത്‌​നെ, ല​സി​ത് മ​ലിം​ഗ, എ​യ്ഞ്ച​ലോ മാ​ത്യൂ​സ്, തി​സാ​ര പെ​രേ​ര, കു​ശാ​ല്‍ പെ​രേ​ര, ധ​ന​ഞ്ജ​യ ഡി ​സി​ല്‍വ, കു​ശാ​ല്‍ മെ​ന്‍ഡി​സ്, ഉ​സ്രു ഉ​ദാ​ന, മി​ലി​ന്ദ സി​രി​വ​ര്‍ധ​ന, അ​വി​ഷ്‌​ക ഫെ​ര്‍ണാ​ണ്ടോ, ജീ​വ​ന്‍ മെ​ന്‍ഡി​സ്, ലാ​ഹി​രു തി​രു​മ​നെ, ജെ​ഫ്രി വാ​ണ്ട​ര്‍സെ, നു​വാ​ന്‍ പ്ര​ദീ​പ്, സു​രം​ഗ ല​ക്മ​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.