കി​​രീ​​ടമണിഞ്ഞു പെൺപട
കി​​രീ​​ടമണിഞ്ഞു പെൺപട
Wednesday, May 22, 2019 12:16 AM IST
കോ​​യ​​ന്പ​​ത്തൂ​​ർ: 36-ാമ​​ത് ദേ​​ശീ​​യ യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു കി​​രീ​​ടം. അ​​തേ​​സ​​മ​​യം, ആ​​ണ്‍​കു​​ട്ടി​​ക​​ൾ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ മ​​ട​​ങ്ങി.

പി​​എ​​സ്ജി ടെ​​ക്നോ​​ള​​ജി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ന​​ട​​ന്ന വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ത​​മി​​ഴ്നാ​​ടി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.
79-69നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. മ​​ത്സ​​ര​​ത്തി​​ന്‍റെ പ​​കു​​തി സ​​മ​​യം പി​​ന്നി​​ട്ട​​പ്പോ​​ൾ കേ​​ര​​ളം

41-27നു ​​മു​​ന്നി​​ലാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി ആ​​ൻ മ​​രി​​യ സ​​ക്ക​​റി​​യ 39 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ആ​​ൻ മ​​രി​​യ​​യ്ക്കാ​​ണ്.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ കേ​​ര​​ളം ഹ​​രി​​യാ​​ന​​യ്ക്കു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി. ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ 74-81നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തോ​​ൽ​​വി. പ​​കു​​തി സ​​മ​​യം പി​​ന്നി​​ട്ട​​പ്പോ​​ൾ സ്കോ​​ർ 51-51 ആ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​നാ​​യി പ്ര​​ണ​​വ് പ്രി​​ൻ​​സ് 19 പോ​​യി​​ന്‍റ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.