പാ​​ട്ടു​പാ​​ടി ല​​ഫ്. കേ​​ണ​​ൽ ധോ​​ണി
പാ​​ട്ടു​പാ​​ടി ല​​ഫ്. കേ​​ണ​​ൽ ധോ​​ണി
Wednesday, August 7, 2019 12:06 AM IST
ശ്രീ​​ന​​ഗ​​ർ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം എം.​​എ​​സ്. ധോ​​ണി ടെ​​റി​​റ്റോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ലെ ത​​ന്‍റെ സ​​ഹ​​അം​​ഗ​​ങ്ങ​​ൾ​​ക്കാ​​യി ഗാ​​ന​​മാ​​ല​​പി​​ച്ചു. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച മു​​ത​​ൽ ക​​ഷ്മീ​​രി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന ധോ​​ണി പാ​​ട്ടു പാ​​ടു​​ന്ന വീ​​ഡി​​യോ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ത​​രം​​ഗ​​മാ​​യി.

പ​​ട്ടാ​​ള​​ക്കാ​​ർ​​ക്കൊ​​പ്പം വോ​​ളി​​ബോ​​ൾ ക​​ളി​​ക്കു​​ന്ന​​തി​​ന്‍റെ​​യും ഷൂ ​​പോ​​ളി​​ഷ് ചെ​​യ്യു​​ന്ന​​തി​​ന്‍റെ​​യു​​മെ​​ല്ലാം വീ​​ഡി​​യോ​​ക​​ൾ​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ പാ​​ട്ടു​​പാ​​ടു​​ന്ന ധോ​​ണി​​യെ​​യും ആ​​രാ​​ധ​​ക​​ർ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

സൈ​​നി​​ക​​രോ​​ട് വേ​​ദി​​യി​​ലി​​രു​​ന്ന് സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ പാ​​ട്ട്. ‘ക​​ഭീ ക​​ഭീ’ എ​​ന്ന ബോ​​ളി​​വു​​ഡ് ചി​​ത്ര​​ത്തി​​ലെ ‘മെ​​യി​​ൻ പ​​ൽ ദോ ​​പ​​ൽ കാ ​​ഷാ​​യ​​ർ ഹു​​ൻ’ എ​​ന്ന ക്ലാ​​സി​​ക് ഗാ​​ന​​മാ​​ണ് ധോ​​ണി പാ​​ടി​​യ​​ത്. ധോ​​ണി​​യു​​ടെ പാ​​ട്ട് കേ​​ട്ട പ​​ട്ടാ​​ള​​ക്കാ​​ർ ക​​യ്യ​​ടി​​ക്കു​​ന്ന​​തും വീ​​ഡി​​യോ​​യി​​ലു​​ണ്ട്. സൗ​​ത്ത് ക​​ഷ്മീ​​രി​​ൽ പ​​ട്രോ​​ളിം​​ഗ്, ഗാ​​ർ​​ഡിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ളാ​​ണ് ര​​ണ്ട് ആ​​ഴ്ച​​ത്തെ സൈ​​നി​​ക സേ​​വ​​ന​​ത്തി​​ൽ ധോ​​ണി നി​​റ​​വേ​​റ്റു​​ക. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്നാ​​ണ് ധോ​​ണി സൈ​​നി​​ക സേ​​വ​​ന​​ത്തി​​നാ​​യി എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.