ഷ​​റ​​പ്പോ​​വ​​യെ വീ​​ഴ്ത്തി അ​​നെ​​റ്റ്
Wednesday, August 7, 2019 12:06 AM IST
ടൊ​​റ​​ന്‍റോ: പ​​രി​​ക്കി​​ൽ​​നി​​ന്ന് മോ​​ചി​​ത​​യാ​​യി തി​​രി​​ച്ചെ​​ത്തി​​യ റ​​ഷ്യ​​ൻ ടെ​​ന്നീ​​സ് താ​​രം മ​​രി​​യ ഷ​​റ​​പ്പോ​​വ​​യെ കാ​​ത്തി​​രു​​ന്ന​​ത് തോ​​ൽ​​വി​​യു​​ടെ ക​​യ്പ്പു​​നീ​​ർ. ഡ​​ബ്ല്യു​​ടി​​എ ക​​നേ​​ഡി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കൊ​​ന്‍റാ​​വീ​​റ്റ്, ഷ​​റ​​പ്പോ​​വ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 4-6, 6-3, 6-4നാ​​യി​​രു​​ന്നു അ​​നെ​​റ്റി​​ന്‍റെ ജ​​യം.

വിം​​ബി​​ൾ​​ഡ​​ണ്‍ ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് റി​​ട്ട​​യർ​​ ചെ​​യ്ത ഷ​​റ​​പ്പോ​​വ ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് കോ​​ർ​​ട്ടി​​ലെ​​ത്തി​​യ​​ത്.

12-ാം സീ​​ഡാ​​യ ജ​​ർ​​മ​​ൻ താ​​രം ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​റും ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. മൂ​​ന്ന് ത​​വ​​ണ ഗ്രാ​​ൻ​​സ് ലാം ​​സ്വ​​ന്ത​​മാ​​ക്കി​​യ കെ​​ർ​​ബ​​റി​​നെ റ​​ഷ്യ​​യു​​ടെ ഡാ​​രി​​യ ക​​സ​​റ്റ്കി​​ന മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 0-6, 6-2, 6-4. അ​​തേ​​സ​​മ​​യം, 15-ാം സീ​​ഡാ​​യ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​സ്കി ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ യു​​ലി​​ന പു​​റ്റ്നി​​സേ​​വ​​യെ 6-4, 6-2നു ​​കീ​​ഴ​​ട​​ക്കി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കാ​​ന​​ഡ​​യു​​ടെ മി​​ലോ​​സ് റോ​​നി​​ക്, ഫ്രാ​​ൻ​​സി​​ന്‍റെ ഗാ​​യെ​​ൽ മോ​​ൻ​​ഫി​​ൽ​​സ്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ സ്റ്റാ​​നി​​സ്ലാ​​സ് വാ​​വ്റി​​ങ്ക തു​​ട​​ങ്ങി​​യ​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.