സ്മി​​ത്തി​​നെ പ്ര​​ശം​​സി​​ച്ച് സ​​ച്ചി​​ൻ
Wednesday, August 7, 2019 12:06 AM IST
മും​​ബൈ: ആ​​ഷ​​സി​​ലെ മി​​ന്നു​​ന്ന പ്ര​​ക​​ട​​ന​​ത്തി​​നു പി​​ന്നാ​​ലെ ഓ​​സീ​​സ് താ​​രം സ്റ്റീ​​വ് സ്മി​​ത്തി​​നെ പു​​ക​​ഴ്ത്തി ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റും രം​​ഗ​​ത്ത്. സ്മി​​ത്ത് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യേ​​ക്കാ​​ൾ മു​​ന്നി​​ലാ​​ണെ​​ന്ന് ഓ​​സീ​​സ് പ​​രി​​ശീ​​ല​​ക​​ൻ ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ പ​​റ​​ഞ്ഞി​​രു​​ന്നു. വി​​ഷ​​മ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും വി​​ശ്വ​​സി​​ക്കാ​​വു​​ന്ന​​തും പ്ര​ശ്നം ഇ​​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​വു​​ള്ള​​തു​​മാ​​യ താ​​ര​​മാ​​ണ് സ്മി​​ത്തെ​​ന്നും ലാം​​ഗ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് സ​​ച്ചി​​ൻ സ്മി​​ത്തി​​നെ അ​​ഭി​​ന​​ന്ദി​​ച്ച​​ത്.​​ആ​​ഷ​​സി​​ൽ വ​​ൻ വി​​ജ​​യം നേ​​ടി​​യ ഓ​​സീ​​സ് ടീ​​മി​​നെ​​യും സ​​ച്ചി​​ൻ അ​​ഭി​​ന​​ന്ദി​​ച്ചു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചുവ​​ര​​വ് സ്മി​​ത്ത് ഉജ്വലമാ​​ക്കി​​യെ​​ന്നും ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ ബൗ​​ളിം​​ഗ് ഗം​​ഭീര​​മാ​​ണെ​​ന്നും സ​​ച്ചി​​ൻ ട്വി​​റ്റി​​ൽ കു​​റി​​ച്ചു. പ​​ന്തു ചു​​ര​​ണ്ട​​ലിൽ ഒ​​രു വ​​ർ​​ഷം വി​​ല​​ക്ക് നേ​​രി​​ട്ട​​ശേ​​ഷ​​മാ​​ണ് സ്മി​​ത്ത് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.