റാ​​ങ്കി​​ൽ സ്മി​​ത്ത് മു​​ന്നേ​​ാട്ട്
Wednesday, August 7, 2019 12:06 AM IST
ദു​​ബാ​​യ്: ഒ​​ന്നാം ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ലണ്ടി​​നെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​യെ ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച സ്റ്റീ​​വ് സ്മി​​ത്ത് ഐ​​സി​​സി റാ​​ങ്കിം​​ഗി​​ലും നേ​​ട്ടം കൊ​​യ്തു. ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യെ പി​​ന്ത​​ള്ളി സ്മി​​ത്ത് മൂ​​ന്നാ​​മ​​ത് എ​​ത്തി. ആ​​ദ്യ ആ​​ഷ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 144ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 142ഉം ​​റ​​ണ്‍​സ് സ്മി​​ത്ത് നേ​​ടി​​യി​​രു​​ന്നു. 251 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഓ​​സീ​​സ് ജ​​യം.

നി​​ല​​വി​​ൽ 900 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് സ്മി​​ത്ത് മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി (922), ​​ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (913) എ​​ന്നി​​വ​​ർ​​ക്കു പി​​ന്നാ​​ലെ 900 പോ​​യി​​ന്‍റി​​ലെ​​ത്തു​​ന്ന മൂ​​ന്നാ​​മ​​നു​​മാ​​യി സ്മി​​ത്ത്. കോ​​ഹ്‌ലി​​യും വി​​ല്യം​​സ​​ണു​​മാ​​ണ് ഐ​​സി​​സി ബാ​​റ്റിം​​ഗ് റാ​​ങ്കി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. 857 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു സ്മി​​ത്ത്. 881 പോ​​യി​​ന്‍റു​​ള്ള ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര ഇ​​തോ​​ടെ നാ​​ലാം സ്ഥാ​​ന​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.