കാ​ൾ​ഡെ​യ്റ ബ്ലാ​സ്റ്റേ​ഴ്സി​ൽ
കാ​ൾ​ഡെ​യ്റ ബ്ലാ​സ്റ്റേ​ഴ്സി​ൽ
Thursday, August 8, 2019 12:04 AM IST
കൊ​​​ച്ചി: മും​​​ബൈ സ്വ​​​ദേ​​​ശി​​​യാ​​​യ മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ഡാ​​​ര​​​ൻ കാ​​​ൽ​​​ഡെ​​​യ്റ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ. ഐ-​​​ലീ​​​ഗ് ഫ്രാ​​​ഞ്ചൈ​​​സി​​​യാ​​​യ മോ​​​ഹ​​​ൻ ബ​​​ഗാ​​​നി​​​ൽ നി​​​ന്നെ​​​ത്തി​​​യ 31 കാ​​​ര​​​നാ​​​യ ഡാ​​​ര​​​ൻ ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ വ​​രും സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു വേ​​​ണ്ടി ബൂ​​​ട്ട​​​ണി​​​യും. 183 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള യ ​​ഡാ​​​ര​​​ൻ മ​​​ഹീ​​​ന്ദ്ര യു​​​ണൈ​​​റ്റ​​​ഡി​​​ലാ​​​ണ് ക​​​രി​​​യ​​​ർ ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​വി​​​ടെ​​​നി​​​ന്ന് സ്പാ​​​നി​​​ഷ് ലാ ​​​ലി​​​ഗാ വ​​​ലെ​​​ൻ​​​സി​​​യ​​യ്ക്കൊ​​പ്പം അ​​​ണ്ട​​​ർ 18 ക​​​ളി​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


2013 ൽ ​​​ആ​​​ദ്യ ഐ ​​ലീ​​​ഗ് വി​​​ജ​​​യി​​​ച്ച ബ്ലൂ​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന മു​​​ൻ ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി ക​​​ളി​​​ക്കാ​​​ര​​​നാ​​​യ ഡാ​​​ര​​​ൻ, കോ​​​ൽ​​​ക്ക​​​ത്ത ജ​​​യ​​​ന്‍റ്സി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പ് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ഫ്സി, മും​​​ബൈ എ​​​ഫ്സി, എ​​​ടി​​​കെ, ചെ​​​ന്നൈ സി​​​റ്റി എ​​​ഫ്സി എ​​​ന്നി​​​വ​​​യ്ക്കാ​​​യി ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.