‘ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​നെ ദൈ​​വം ര​​ക്ഷി​​ക്ക​​ട്ടെ’
‘ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​നെ ദൈ​​വം ര​​ക്ഷി​​ക്ക​​ട്ടെ’
Thursday, August 8, 2019 12:04 AM IST
കോ​​ൽ​​ക്ക​​ത്ത/​​ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​നെ ദൈ​​വം ര​​ക്ഷി​​ക്ക​​ട്ടെ എ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി മു​​ൻ താ​​ര​​ങ്ങ​​ളാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി​​യും ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും. ഇ​​ര​​ട്ട പ​​ദ​​വി​​യു​​ടെ പേ​​രി​​ൽ മു​​ൻ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വും നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി (എ​​ൻ​​സി​​എ) ത​​ല​​വ​​നു​​മാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന് നോ​​ട്ടീ​​സ് അ​​യ​​ച്ച ബി​​സി​​സി​​ഐ ന​​ട​​പ​​ടി​​യെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചാ​​ണ് ഇ​​രു​​വ​​രു​​ടെ​​യും അ​​ഭി​​പ്രാ​​യ ​​പ്ര​​ക​​ട​​നം.

ഭി​​ന്ന​​താ​​ത്പ​​ര്യ​​മെ​​ന്ന​​ത് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ പു​​തി​​യ ഫാ​​ഷ​​നാ​​ണ്. വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കാ​​നു​​ള്ള മി​​ക​​ച്ച മാ​​ർ​​ഗ​​മാ​​ണി​​ത്- ഗാം​​ഗു​​ലി ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു. ഗാം​​ഗു​​ലി​​യെ പി​​ന്തു​​ണ​​ച്ച് ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും ബി​​സി​​സി​​ഐ ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ച്ച് ട്വീ​​റ്റ് ചെ​​യ്തു.


നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി ത​​ല​​വ​​നാ​​യ ദ്രാ​​വി​​ഡ് ഇ​​ന്ത്യ സി​​മ​​ന്‍റ്സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യും വ​​ഹി​​ക്കു​​ന്ന​​താ​​ണ് കാ​​ര​​ണം. മ​​ധ്യ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ജീ​​വ​​നാ​​ന്ത അം​​ഗം സ​​ഞ്ജീ​​വ് ഗു​​പ്ത ന​​ൽ​​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.