ഡി​​യേ​​ഗോ ഫോ​​ർ​​ലാ​​ൻ വി​​ര​​മി​​ച്ചു
ഡി​​യേ​​ഗോ ഫോ​​ർ​​ലാ​​ൻ വി​​ര​​മി​​ച്ചു
Thursday, August 8, 2019 12:04 AM IST
ഉ​​റു​​ഗ്വെ​​യു​​ടെ മു​​ൻ താ​​രം ഡി​​യേ​​ഗോ ഫോ​​ർ​​ലാ​​ൻ പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. 21 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റി​​ൽ മൂ​​ന്ന് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​യി വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ബൂ​​ട്ട​​ണി​​ഞ്ഞി​​ട്ടു​​ണ്ട്. ലാറ്റിനമേരിക്കയിൽ അ​​ർ​​ജ​​ന്‍റൈ​ൻ ക്ല​​ബ്ബിൽ തു​​ട​​ങ്ങി യൂ​​റോ​​പ്പി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, വി​​യ്യാ​​റ​​യ​​ൽ, അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്, ഇ​​ന്‍റ​​ർ മി​​ലാ​​ൻ എ​​ന്നി​​വ​​യ്ക്കാ​​യി ക​​ളി​​ച്ച ഉ​​റു​​ഗ്വെ​​ൻ താ​​രം ഹോ​​ങ്കോം​​ഗ് ക്ല​​ബ്ബാ​​യ കി​​ച്ചി​​യു​​ടെ താ​​ര​​മാ​​യി​​രി​​ക്കേ​​യാ​​ണ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഒ​​രു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ക​​ളി​​ക്ക​​ള​​ത്തി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2010 ലോ​​ക​​ക​​പ്പി​​ൽ ഉ​​റു​​ഗ്വെ​​യെ സെ​​മി​​യി​​ലെ​​ത്തി​​ച്ച​​തി​​ലും തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷം കോ​​പ്പാ അ​​മേ​​രി​​ക്ക ജേ​​താ​​ക്ക​​ളാ​​ക്കി​​യ​​തി​​ലും ഫോ​​ർ​​ലാ​​ന്‍റെ പ​​ങ്ക് ശ്ര​​ദ്ധേ​​യ​​മാ​​ണ്. 2010 ലോ​​ക​​ക​​പ്പി​​ൽ മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള ഗോ​​ൾ​​ഡ​​ൻ ബോ​​ൾ ഫോ​​ർ​​ലാ​​നാ​​യി​​രു​​ന്നു.


ഉ​​റു​​ഗ്വെ​​യ്ക്കാ​​യി 100 അ​​ന്താ​​രാ​​ഷ്‌ട്ര ​​മ​​ത്സ​​രം ക​​ളി​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യ ഫോ​​ർ​​ലാ​​ൻ ആ​​കെ 112 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ദേ​​ശീ​​യ ടീം ​​ജ​ഴ്​​സി അ​​ണി​​ഞ്ഞു. 36 ഗോ​​ളു​​ക​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.