സംസ്ഥാന സീ​നി​യ​ർ ഫു​ട്ബോ​ൾ: തൃ​ശൂ​രി​നു കി​രീ​ടം
സംസ്ഥാന സീ​നി​യ​ർ ഫു​ട്ബോ​ൾ: തൃ​ശൂ​രി​നു കി​രീ​ടം
Thursday, August 8, 2019 12:04 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ഫു​​​ട്ബോ​​​ൾ കി​​​രീ​​​ടം തൃ​​​ശൂ​​​രി​​​ന്. പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡമി ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ൽ കോ​​​ട്ട​​​യ​​​ത്തെ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളിനു തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് തൃ​​​ശൂ​​​ർ കി​​​രീ​​​ടം ചൂ​​ടി​​​യ​​​ത്. ആ​​​ദ്യ പ​​​കു​​​തി​​​യി​​​ൽ ഇ​​​രു ടീ​​​മു​​​ക​​​ളും ഗോ​​​ൾ​​​ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടാം പ​​​കു​​​തി​​​യു​​​ടെ 65-ാം മി​​​നി​​റ്റി​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലു​​​ട​​​നീ​​​ളം മി​​​ക​​​ച്ച ഫോ​​​മി​​​ലു​​​ള്ള റോ​​​ഷ​​​ൻ വി. ജി​​​ജി തൃ​​​ശൂ​​​രി​​​നാ​​​യി ലീ​​​ഡ് നേ​​​ടി. അ​​​ഞ്ചു മി​​​നി​​റ്റിനു​​ശേ​​ഷം ആ​​​ന്‍റ​​​ണി പൗ​​​ലോ​​​സ് ലീ​​​ഡു​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ തൃ​​​ശൂ​​​ർ വി​​​ജ​​​യ​​​വു​​​മു​​​റ​​​പ്പി​​​ച്ചു.


പാ​​​ല​​​ക്കാ​​​ടി​​​നെ​​​തി​​​രാ​​​യ സെ​​​മി ഫൈ​​​ന​​​ലി​​​ലും റോ​​​ഷ​​​ൻ ര​​​ണ്ടു ഗോ​​​ൾ നേ​​​ടി​​​യി​​​രു​​​ന്നു. എ​​​തി​​​രി​​​ല്ലാ​​​ത്ത നാ​​​ലു ഗോ​​​ളിനായി​​​രു​​​ന്നു സെ​​​മി​​​യി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ വി​​​ജ​​​യം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന ലൂ​​​സേ​​​ഴ്സ് ഫൈ​​​ന​​​ലി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​നെ തോ​​​ൽ​​​പ്പി​​​ച്ച് ഇ​​​ടു​​​ക്കി മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യി. മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​യി​​രു​​ന്നു ഇ​​​ടു​​​ക്കി​​​യു​​​ടെ വി​​​ജ​​​യം. ക​​​ളി​​​യു​​​ടെ 29-ാം മി​​​നിറ്റി​​​ൽ ദീ​​​പ​​​ക് രാ​​​ജാ​​​ണ് വി​​​ജ​​​യ​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.