ആ ന​​ഷ്ട​​ത്തി​​നു മൂ​​ന്ന​​ര​​ പ​​തി​​റ്റാ​​ണ്ട്...
ആ ന​​ഷ്ട​​ത്തി​​നു മൂ​​ന്ന​​ര​​ പ​​തി​​റ്റാ​​ണ്ട്...
Thursday, August 8, 2019 12:04 AM IST
ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സി​​ന്‍റെ ആ ​​വ​​ലി​​യ ന​​ഷ്ട​​ത്തി​​ന് ഇ​​ന്ന് മൂ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ട് തി​​ക​​യു​​ക​​യാ​​ണ്. സെ​​ക്ക​​ൻ​​ഡി​​ന്‍റെ നൂ​​റി​​ലൊ​​രം​​ശ​ത്തി​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ പി.​​ടി. ഉ​​ഷ​​യ്ക്ക് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​ത് മു​​പ്പ​​ത്തി​​യ​​ഞ്ചു വ​​ർ​​ഷം​​മു​​ന്പ് ഒ​​രു ഓ​​ഗ​​സ്റ്റ് എ​​ട്ടി​​ന്. 1984ലെ ​​ലോ​​സ്ആ​​ഞ്ച​ല​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ഉ​​ഷ​​യ്ക്ക് മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​പ്പോ​​ൾ അ​​വ​​രോ​​ടൊ​​പ്പം ഇ​​ന്ത്യ മു​​ഴു​​വ​​ൻ ക​​ണ്ണീ​​രൊ​​ഴു​​ക്കി. ഇ​​ന്ത്യ​​യു​​ടെ അ​​ത്‌​ല​​റ്റി​​ക് മെ​​ഡ​​ൽ എ​​ന്ന സ്വ​​പ്ന​​മാ​​ണ് മ​​ല​​യാ​​ളി​​താ​​ര​​ത്തി​​ന്‍റെ കൈ​​യെ​​ത്തും ദൂ​​ര​​ത്ത് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഫി​​നി​​ഷിം​​ഗ് ലൈ​​നി​​ലേ​​ക്ക് താ​​ൻ വീ​​ണി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു പ​​ക്ഷേ മെ​​ഡ​​ൽ ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന് ഉ​​ഷ ഇ​​പ്പോ​​ഴും ഓ​​ർ​​ക്കു​​ന്നു.


മു​​പ്പ​​ത്ത​​ഞ്ച് വ​​ർ​​ഷം മു​​ന്പ് ന​​ഷ്ട​​പ്പെ​​ട്ട ആ ​​സ്വ​​പ്ന​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഉ​​ഷ ഇ​​പ്പോ​​ഴും. പ​​യ്യോ​​ളി എ​​ക്സ്പ്ര​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രി ത​​ന്‍റെ ശി​​ഷ്യ​​രി​​ലൂ​​ടെ ഒ​​രി​​ക്ക​​ൽ ഇ​​ന്ത്യ അ​​ത്‌​ല​​റ്റി​​ക്സി​​ൽ മെ​​ഡ​​ൽ നേ​​ടു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്.

2004ലെ ​​ആ​​ഥൻ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ലോം​​ഗ്ജം​​പി​​ൽ മ​​ല​​യാ​​ളി താ​​രം അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജ് നേ​​ടി​​യ അ​​ഞ്ചാം സ്ഥാ​​ന​​മാ​​ണ് ഉ​​ഷ​​യ്ക്കു​​ശേ​​ഷം ഒ​​ളി​​ന്പി​​ക്സ് അ​​ത്‌​ല​​റ്റി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച​​ നേ​​ട്ടം.

ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ നേ​​ടാ​​നാ​​വാ​​തെ​​പോ​​യ​​തി​​ലു​​ള്ള ദുഃ​​ഖം ഇ​​പ്പോ​​ഴും കൂ​​ടെ​​യു​​ണ്ട്. ഒ​​രു ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ നേ​​ടി​​യാ​​ൽ മാ​​ത്ര​​മേ ആ ​​വേ​​ദ​​ന മ​​റ​​ക്കാ​​നാ​​വൂ എ​​ന്നും പി.ടി. ഉ​​ഷ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.