ഹാ​​ഡി​​ൻ സ​​ണ്‍​റൈ​​സേ​​ഴ്സ് പ​​രി​​ശീ​​ല​​ക​​ൻ
Monday, August 19, 2019 10:52 PM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യ ബ്രാ​​ഡ് ഹാ​​ഡി​​നെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച് ഐ​​പി​​എ​​ൽ ടീം ​​സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ്. ഇം​​ഗ്ലണ്ടി​​നെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലേ​​ക്ക് ന​​യി​​ച്ച ട്രെ​​വ​​ർ ബെ​​യ്‌​ലി​​സാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ. ടോം ​​മൂ​​ഡി​​ക്ക് പ​​ക​​ര​​മാ​​ണ് ബെ​​യ്‌​ലി​​സ് എ​​ത്തി​​യ​​ത്. 2012 ൽ ​​സി​​ഡ്നി സി​​ക്സേ​​ഴ്സ്, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം ഉ​​യ​​ർ​​ത്തു​​ന്പോ​​ൾ ബെ​​യ്‌​ലി​​സാ​​യി​​രു​​ന്നു അ​​വ​​രു​​ടെ പ​​രി​​ശീ​​ല​​ക​​ൻ, ഹാ​​ഡി​​ൻ നാ​​യ​​ക​​നും.


2011 ലെ ​​ഐ​​പി​​എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഹാ​​ഡി​​ൻ. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി 66 ടെ​​സ്റ്റും 126 ഏ​​ക​​ദി​​ന​​വും 34 ട്വ​​ന്‍റി-20 ക​​ളി​​ച്ചി​​ട്ടു​​ണ്ട് ഓ​​സീ​​സി​​ന്‍റെ ഈ ​​മു​​ൻ ഉ​​പ​​നാ​​യ​​ക​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.