പ്ര​​ണോ​​യ്, സാ​​യ്പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ
പ്ര​​ണോ​​യ്, സാ​​യ്പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ
Monday, August 19, 2019 11:00 PM IST
ബാ​​സ​​ൽ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും സാ​​യ്പ്ര​​ണീ​​തും ര​​ണ്ടാം റൗ​​ണ്ടി​​ൽ. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ മേ​​ഘ്ന-​​പൂ​​ർ​​വി​​ഷ എ​​സ്. റാം ​​ജോ​​ഡി​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഫി​​ൻ​​ല​​ൻ​​ഡി​​ന്‍റെ ഈ​​റ്റു ഹെ​​യ്നോ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് പ്ര​​ണോ​​യ് തോ​​ൽ​​പി​​ച്ച​​ത്. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​ണ് പ്ര​​ണോ​​യ് ഉ​​ജ്വ​​ല​​മാ​​യി തി​​രി​​ച്ചു​​വ​​ന്ന​​ത്. സ്കോ​​ർ: 17-21, 21-10, 21-11. പ​​തി​​നാ​​റാം സീ​​ഡാ​​യ സാ​​യ് പ്ര​​ണീ​​ത് കാ​​ന​​ഡ​​യു​​ടെ ജേ​​സ​​ണ്‍ ആ​​ന്‍റ​​ണി ഹോ ​​ഷ്യു​​വി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് തോ​​ൽ​​പി​​ച്ച​​ത്. സ്കോ​​ർ: 21-17, 21-16.


വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ മേ​​ഘ്ന​​യും പൂ​​ർ​​വി​​ഷ​​യും ഗ്വാ​​ട്ടി​​മാ​​ല ജോ​​ഡി​​യാ​​യ ഡ​​യാ​​ന കോ​​ർ​​ലെ​​റ്റോ സോ​​ട്ടോ​​യെ​​യും നി​​ക്തെ അ​​ല​​ജാ​​ന്ദ്ര സോ​​ട്ടോ​​മേ​​യ​​റെ​​യും നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് തോ​​ൽ​​പി​​ച്ച​​ത്. 21-10, 21-18നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.