10-ാം ന​​ന്പ​​റി​​ൽ കു​​ടീ​​ഞ്ഞോ
Tuesday, August 20, 2019 10:49 PM IST
മ്യൂ​​ണി​​ക്ക്: ബ്ര​​സീ​​ലി​​യ​​ൻ താ​​രം ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ​​യെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്. സ്പാ​​നി​​ഷ് ക്ല​​ബ് ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ നി​​ന്ന് ഒ​​രു​​വ​​ർ​​ഷ​​ത്തേ​​ക്ക് വാ​​യ്പ​​യി​​ലാ​​ണ് കു​​ടീ​​ഞ്ഞോ ജ​​ർ​​മ​​ൻ ക്ല​​ബ്ബി​​ലെ​​ത്തി​​യ​​ത്. ഫ്ര​​ഞ്ച് മു​​ൻ താ​​രം ആ​​ര്യ​​ൻ റോ​​ബ​​ന്‍റെ വി​​ഖ്യാ​​ത 10-ാം ന​​ന്പ​​ർ ജ​​ഴ്സി​​യാ​​ണ് ബ​​യേ​​ണി​​ൽ കു​​ടീ​​ഞ്ഞോ​​യ്ക്ക് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.


ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ബ​​യേ​​ണി​​ൽ സ്ഥി​​ര​​മാ​​യി തു​​ട​​രാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ക​​രാ​​ർ. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലി​​വ​​ർ​​പൂ​​ളി​​ൽനി​​ന്നാ​​യി​​രുന്നു ബ്ര​​സീ​​ൽ താ​​രം ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.