ഗോ​​കു​​ലം x ഈ​​സ്റ്റ് ബം​​ഗാ​​ൾ സെ​​മി പോരാട്ടം ഇ​​ന്ന്
Tuesday, August 20, 2019 10:49 PM IST
കോ​​ൽ​​ക്ക​​ത്ത: ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഇ​​ന്ന് സെ​​മി പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങും. കോ​​ൽ​​ക്ക​​ത്ത സാ​​ൾ​​ട്ട്‌ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ൾ ആ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന് മ​​ണി​​ക്കാ​​ണ് മ​​ത്സ​​രം. നാ​​ളെ മോ​​ഹ​​ൻ ബ​​ഗാ​​നും റി​​യ​​ൽ കാ​​ഷ്മീ​​രും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി പോ​​രാ​​ട്ടം.

ഗ്രൂ​​പ്പ് ഡി ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഗോ​​കു​​ലം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഗ്രൂ​​പ്പി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും കേ​​ര​​ള സം​​ഘം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ഐ​​എ​​സ്എ​​ൽ ടീ​​മാ​​യ ചെ​​ന്നൈ​​യി​​ൻ, ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സ് ട്രാ​​വു ഫു​​ട്ബോ​​ൾ ക്ല​​ബ് തു​​ട​​ങ്ങി​​യ​​വ ഗോ​​കു​​ല​​ത്തി​​ന്‍റെ പ​​ട​​യോ​​ട്ട​​ത്തി​​ൽ നി​​ലം​​പൊ​​ത്തി. ര​​ണ്ട് ഹാ​​ട്രി​​ക്ക് ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് ഗോ​​ൾ നേ​​ടി​​യ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് ആ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ തു​​റു​​പ്പു ചീ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.