മൂ​​ന്നാം ടെ​​സ്റ്റി​​ന് സ്റ്റീവ് സ്മി​​ത്ത് ഇ​​ല്ല
മൂ​​ന്നാം ടെ​​സ്റ്റി​​ന് സ്റ്റീവ് സ്മി​​ത്ത് ഇ​​ല്ല
Tuesday, August 20, 2019 10:49 PM IST
ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ സൂ​​പ്പ​​ർ താ​​രം സ്റ്റീ​​വ് സ്മി​​ത്ത് പുറ​​ത്ത്. ര​​ണ്ടാം ടെ​​സ്റ്റി​​നി​​ടെ ഇം​​ഗ്ലീ​​ഷ് പേ​​സ​​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റു​​ടെ ബൗ​​ണ്‍​സ​​ർ ക​​ഴു​​ത്തി​​ൽ കൊ​​ണ്ട് സ്മി​​ത്തി​​ന് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇ​​തു ഭേ​​ദ​​മാ​​കാ​​ത്ത​​തി​​നാ​​ലാ​​ണ് മൂ​​ന്നാം ടെ​​സ്റ്റി​​നു​​ള്ള ടീ​​മി​​ൽ സ്മി​​ത്തി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. സ്മി​​ത്ത് ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് അ​​റി​​യി​​ച്ച​​ത്.


ലീ​​ഡ്സി​​ലെ ഹെ​​ഡിം​​ഗ്‌ലി​​യി​​ൽ നാ​​ളെ​​യാ​​ണ് ആ​​ഷ​​സ് സീ​​രീ​​സി​​ലെ മൂ​​ന്നാം ടെ​​സ്റ്റ് ആ​​രം​​ഭി​​ക്കു​​ക. ആ​​ദ്യ ടെ​​സ്റ്റി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സ്മി​​ത്ത് സെ​​ഞ്ചു​​റി നേ​​ടി ടീ​​മി​​നെ വി​​ജ​​യി​​പ്പി​​ച്ചി​​രു​​ന്നു. ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 92 റ​​ണ്‍​സും ഓ​​സീ​​സ് താ​​രം നേ​​ടി. സ്മി​​ത്തി​​ന്‍റെ അ​​ഭാ​​വം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.