പോ​​ഗ്ബ പെ​​ന​​ൽ​​റ്റി തു​​ല​​ച്ചു; മാഞ്ചസ്റ്റർ യു​​ണൈ​​റ്റ​​ഡ് കു​​ടു​​ങ്ങി
പോ​​ഗ്ബ പെ​​ന​​ൽ​​റ്റി  തു​​ല​​ച്ചു; മാഞ്ചസ്റ്റർ  യു​​ണൈ​​റ്റ​​ഡ് കു​​ടു​​ങ്ങി
Tuesday, August 20, 2019 10:49 PM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ 2019-20 സീ​​സ​​ണി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ക​​രു​​ത്ത​​രാ​​യ മാ​​ഞ്ചെ​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ വൂ​​ൾ​​വ്സ് സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. യു​​ണൈ​​റ്റ​​ഡി​​ന്‍റെ സൂ​​പ്പ​​ർ താ​​രം പോ​​ൾ പോ​​ഗ്ബ പെ​​ന​​ൽ​​റ്റി പാ​​ഴാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ൾ വീ​​തം നേ​​ടി സ​​മ​​നി​​ല പാ​​ലി​​ച്ചു.

മ​​ത്സ​​ര​​ത്തി​​ന്‍റെ 27-ാം മി​​നി​​റ്റി​​ൽ ആ​​ന്‍റ​​ണി മാ​​ർ​​ഷ്യ​​ലി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ് ലീ​​ഡ് നേ​​ടി. യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​ഴ്സി​​യി​​ൽ താ​​ര​​ത്തി​​ന്‍റെ 50-ാം ഗോ​​ളാ​​യി​​രു​​ന്നു. റാ​​ഷ്ഫോ​​ർ​​ഡി​​ന്‍റെ പാ​​സി​​ൽ നി​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ പി​​റ​​ന്ന​​ത്. 55-ാം മി​​നി​​റ്റി​​ൽ ബോ​​ക്സി​​ന് പു​​റ​​ത്തുനി​​ന്നു​​ള്ള ഷോ​​ട്ട് വ​​ല​​യി​​ലെ​​ത്തി​​ച്ച് റൂ​​ബ​​ൻ നെ​​വ​​സ്, വൂ​​ൾ​​വ്സി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു.


ജ​​യം നേ​​ടാ​​നു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​യി 67-ാം മി​​നി​​റ്റി​​ൽ യു​​ണൈ​​റ്റ​​ഡി​​ന് പെ​​ന​​ൽ​​റ്റി ല​​ഭി​​ച്ചെ​​ങ്കി​​ലും കാ​​ര്യ​​മു​​ണ്ടാ​​യി​​ല്ല. പോ​​ൾ പോ​​ഗ്ബ​​യു​​ടെ കി​​ക്ക് വൂ​​ൾ​​വ്സ് ഗോ​​ളി റൂ​​യി പ​​ട്രീ​​സി​​യോ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ക​​ഴി​​ഞ്ഞ നാ​​ല് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യി​​ട്ടും വൂ​​ൾ​​വ്സി​​നെ കീ​​ഴ​​ട​​ക്കാ​​ൻ യു​​ണൈ​​റ്റ​​ഡി​​നു സാ​​ധി​​ച്ചി​​ല്ല.

പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ലും വൂ​​ൾ​​വ്സ് സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ ഇ​​ങ്ങ​​നെ സ​​മ​​നി​​ല പി​​ടി​​ച്ച ആ​​ദ്യ ടീ​​മാ​​യി വൂ​​ൾ​​വ്സ്. 2012ലാ​​ണ് വൂ​​ൾ​​വ്സി​​നെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് അ​​വ​​സാ​​ന​​മാ​​യി കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.