70 ല​​ക്ഷ​​ത്തി​​നു കു​​രു​​ണി​​യ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ൽ?
70 ല​​ക്ഷ​​ത്തി​​നു കു​​രു​​ണി​​യ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ൽ?
Saturday, August 24, 2019 12:13 AM IST
ബം​​ഗ​​ളൂ​​രു: മ​​ല​​യാ​​ളി യു​​വ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ ആ​​ഷി​​ഖ് കു​​രു​​ണി​​യ​​നെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്സി ഒ​​രു​​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. എ​​ഫ്സി പൂ​​ന സി​​റ്റി​​യു​​ടെ താ​​ര​​മാ​​യ കു​​രു​​ണി​​യ​​നാ​​യി 70 ല​​ക്ഷം രൂ​​പ മു​​ട​​ക്കാ​​നാ​​ണ് ബം​​ഗ​​ളൂ​​രു ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ താ​​ര​​ത്തി​​നെ കൈ​​മാ​​റാ​​ൻ പൂ​​ന സി​​റ്റി​​യുമാ​​യി ബം​​ഗ​​ളൂ​​രു എ​​ഫ്സി ക​​രാ​​റി​​ലെ​​ത്തി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

70 ല​​ക്ഷം രൂ​​പ​​യ്ക്ക് ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യാ​​ൽ ഐ​​എ​​സ്എ​​ലി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യാ​​യി​​രി​​ക്കും അ​​ത്. നേ​​ര​​ത്തെ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യി​​ൽ നി​​ന്ന് 90 ല​​ക്ഷം രൂ​​പ ന​​ൽ​​കി എ​​ടി​​കെ മൈ​​ക്ക​​ൽ സൂ​​സൈ​​രാ​​ജി​​നെ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


പൂ​​ന സി​​റ്റി​​യു​​ടെ യൂ​​ത്ത് അ​​ക്കാ​​ഡ​​മി​​യി​​ലൂ​​ടെ​​യാ​​ണ് കു​​രു​​ണി​​യ​​ൻ ഫു​​ട്ബോ​​ൾ ക​​രി​​യ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ വി​​യ്യാ​​റ​​യ​​ലി​​ന്‍റെ സി ​​ടീ​​മി​​നൊ​​പ്പ​​വും മ​​ല​​യാ​​ളി താ​​രം ക​​ളി​​ച്ചി​​ട്ടു​​ണ്ട്. എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ജ​​ഴ്സി​​യി​​ലും ആ​​ഷി​​ഖ് ക​​ളി​​ച്ചു. നി​​ല​​വി​​ൽ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യ്ക്കാ​​യു​​ള്ള ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ലാ​​ണ് താ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.