ന​​ടു​​നി​​വ​​ർ​​ത്തി ഇ​​ന്ത്യ
ന​​ടു​​നി​​വ​​ർ​​ത്തി ഇ​​ന്ത്യ
Saturday, August 24, 2019 12:13 AM IST
നോ​​ർ​​ത്ത് സൗ​​ണ്ട് (ആ​​ന്‍റ്വി​​ഗ): വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ത​​ല ത​​ക​​ർ​​ന്നെ​​ങ്കി​​ലും ഇ​​ന്ത്യ ന​​ടു​​നി​​വ​​ർ​​ത്തി. മൂ​​ന്ന് മു​​ൻ​​നി​​ര വി​​ക്ക​​റ്റു​​ക​​ൾ 25 റ​​ണ്‍​സി​​നി​​ട​​യ്ക്ക് ന​​ഷ്ട​​പ്പെ​​ട്ട ഇ​​ന്ത്യ മ​​ധ്യ​​നി​​ര​​യു​​ടെ ക​​രു​​ത്തി​​ൽ മു​​ന്നോ​​ട്ട് ചു​​വ​​ടു​​വ​​ച്ചു. അ​​ജി​​ങ്ക്യ ര​​ഹാ​​നെ(81 റൺസ്), ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (58 റൺസ്) എ​​ന്നി​​വ​​രു​​ടെ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 297 റ​​ണ്‍​സ് നേ​​ടി. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നാ​​യി കെ​​മ​​ർ റോ​​ച്ച് നാ​​ലും ഷാ​​നോ​​ണ്‍ ഗ​​ബ്രി​​യേ​​ൽ മൂ​​ന്നും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

നാ​​ലാം വി​​ക്ക​​റ്റി​​ൽ അ​​ജി​​ങ്ക്യ ര​​ഹാ​​നെ - കെ.​​എ​​ൽ. രാ​​ഹു​​ൽ കൂ​​ട്ടു​​കെ​​ട്ട് 68 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. 44 റ​​ണ്‍​സ് നേ​​ടി​​യ രാ​​ഹു​​ലി​​നെ റോ​​സ്ട​​ണ്‍ ചേ​​സ് പു​​റ​​ത്താ​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ 93. തു​​ട​​ർ​​ന്ന് ഹ​​നു​​മ വി​​ഹാ​​രി - ര​​ഹാ​​നെ കൂ​​ട്ടു​​കെ​​ട്ട് അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ 82 റ​​ണ്‍​സ് നേ​​ടി. സ്കോ​​ർ 175ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ വി​​ഹാ​​രി​​യെ (32 റൺസ്) കെ​​മ​​ർ റോ​​ച്ച് പുറത്താക്കി. തൊ​​ട്ടു​​പി​​ന്നാ​​ലെ ര​​ഹാ​​നെ​​യും പു​​റ​​ത്ത്. 81 റ​​ണ്‍​സ് നേ​​ടി​​യ ര​​ഹാ​​നെ​​യെ ഷാ​​നോ​​ണ്‍ ഗ​​ബ്രി​​യേ​​ൽ ബൗ​​ൾ​​ഡ് ആ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


എ​​ട്ടാം വി​​ക്ക​​റ്റി​​ലാ​​ണ് മ​​റ്റൊ​​രു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ന്ന​​ത്. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും എ​​ട്ടാം വി​​ക്ക​​റ്റി​​ൽ 60 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. 19 റ​​ണ്‍​സ് എ​​ടു​​ത്ത ഇ​​ഷാ​​ന്തി​​നെ ഷാ​​നോ​​ണ്‍ ഗ​​ബ്രി​​യേ​​ൽ ബൗ​​ൾ​​ഡാ​​ക്കി. എന്നാൽ, ജ​​സ്പ്രീ​​ത് ബും​​റ​​യെ കൂ​​ട്ടു​​പി​​ടി​​ച്ച് ജ​​ഡേ​​ജ 10-ാം വി​​ക്ക​​റ്റി​​ൽ 29 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഒ​​ടു​​വി​​ൽ 58 റ​​ണ്‍​സു​​മാ​​യി ജ​​ഡേ​​ജ കീ​​ഴ​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.