രഹാനെയ്ക്കു സെഞ്ചുറി
രഹാനെയ്ക്കു സെഞ്ചുറി
Monday, August 26, 2019 12:19 AM IST
നോ​​ർ​​ത്ത് സൗ​​ണ്ട് (ആ​​ന്‍റ്വി​​ഗ): വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ൽ. അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യും (102 റ​ൺ​സ്), ഹ​നു​മ വി​ഹാ​രി (93 റ​ൺ​സ്), വി​രാ​ട് കോ​ഹ്‌​ലി (51 റ​ൺ​സ്) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യും ക​രു​ത്ത് പ​ക​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ 112.3 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 343 റ​ൺ​സി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. 419 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​മാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്.

നാ​​ലാം വി​​ക്ക​​റ്റി​​ൽ കോ​​ഹ്‌​ലി​​യും ര​​ഹാ​​നെ​​യും 106 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. അ​​തി​​ൽ 49 റ​​ണ്‍​സ് കോ​​ഹ്‌​ലി​​യു​​ടെ​​യും 55 റ​​ണ്‍​സ് ര​​ഹാ​​നെ​​യു​​ടെ​​യും സം​​ഭാ​​വ​​ന​​യാ​​യി​​രു​​ന്നു. അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ 135 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ച​​ശേ​​ഷ​​മാ​​ണ് ര​​ഹാ​​നെ-​​വി​​ഹാ​​രി സ​​ഖ്യം പി​​രി​​ഞ്ഞ​​ത്.


മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 185 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ എ​​ത്തി​​യ​​ത്. 51 റ​​ണ്‍​സു​​മാ​​യി കോ​​ഹ് ലി​​യും 53 റ​​ണ്‍​സു​​മാ​​യി ര​​ഹാ​​നെ​​യു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ. എ​​ന്നാ​​ൽ, നാ​​ലാം ദി​​ന​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത​​ന്നെ കോ​​ഹ്‌​ലി​​യെ റോ​​സ്ട​​ണ്‍ ചേ​​സ് മ​​ട​​ക്കി.

സ്കോ​ർ: ഇ​ന്ത്യ 297, ഏ​ഴി​ന് 343 ഡി​ക്ല​യേ​ർ​ഡ്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് 222.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.