ചി​ത്ര ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്
ചി​ത്ര ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്
Monday, September 9, 2019 11:56 PM IST
ന്യൂ​​ഡ​​ൽ​​ഹി: ദോ​​ഹ ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മ​​ല​​യാ​​ളി താ​​രം പി.​​യു. ചി​​ത്ര ഇ​​ടം​​നേ​​ടി. അ​​ത്‌​ല​​റ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ച 25 അം​​ഗ ടീ​​മി​​ലാ​​ണ് ചി​​ത്ര ഉ​​ൾ​​പ്പെ​​ട്ട​​ത്. ഈ ​​മാ​​സം 27നാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ചി​​ത്ര ക​​ഴി​​ഞ്ഞ ത​​വ​​ണ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു.

നി​​ല​​വി​​ൽ വ​​നി​​ത​​ക​​ളു​​ടെ 1500 മീ​​റ്റ​​ർ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​നാ​​ണ് ചി​​ത്ര. പു​​രു​​ഷ​ന്മാ​​രു​​ടെ 1500 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി​​താ​​രം ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​നും ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കും. 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ, 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ അ​​വി​​നാ​​ഷ് സാ​​ബ്ളെ, 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ കെ.​​ടി. ഇ​​ർ​​ഫാ​​ൻ, ദേ​​വേ​​ന്ദ​​ർ സിം​​ഗ്, മാ​​ര​​ത്ത​​ണി​​ൽ ടി. ​​ഗോ​​പി, ലോം​​ഗ്ജം​​പി​​ൽ എം. ​​ശ്രീ​​ശ​​ങ്ക​​ർ, ഷോ​​ട്ട്പു​​ട്ടി​​ൽ ത​​ജീ​​ന്ദ​​ർ പാ​​ൽ സിം​​ഗ്, ജാ​​വ​​ലി​​നി​​ൽ ശി​​വ്പാ​​ൽ സിം​​ഗ്, 4x400 മീ​റ്റ​ർ റി​​ലേ, മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ മു​​ഹ​​മ്മ​​ദ് അ​​ന​​സ്, നി​​ർ​​മ​​ൽ നോ​​ഹ് ടോം, ​​അ​​ല​​ക്സ് ആ​​ൻ​​റ​​ണി, അ​​മോ​​ജ് ജേ​​ക്ക​​ബ്, കെ.​​എ​​സ്. ജീ​​വ​​ൻ, ധ​​രു​​ണ്‍ അ​​യ്യ​​സ്വാ​​മി, ഹ​​ർ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു​​ള്ള​​ത്.


ഹി​​മ ദാ​​സി​​നെ 4x400 മീ​​റ്റ​​ർ വ​​നി​​താ റി​​ലേ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ ജി​​സ്ന മാ​​ത്യു, വി.​​കെ. വി​​സ്മ​​യ, വി. ​​രേ​​വ​​തി, ക​​ർ​​ണാ​​ട​​ക​​യു​​ടെ എം.​​ആ​​ർ. പൂ​​വ​​മ്മ, ആ​​ർ. വി​​ദ്യ, ശു​​ഭ വെ​​ങ്ക​​ടേ​​ശ​​ൻ എ​​ന്നി​​വ​​രും റി​​ലേ-​മി​ക്സ​ഡ് ടീ​​മി​​ലു​​ണ്ട്. ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന അ​​നു റാ​​ണി​​യാ​​ണ് ചി​​ത്ര​​യ്ക്കു പു​​റ​​മേ വ്യ​​ക്തി​​ഗ​​ത ഇ​​നം പോ​​രാ​​ട്ട​​ത്തി​​നു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.