ബി​യാ​ങ്ക അ​ഞ്ചാം റാ​ങ്കി​ൽ
ബി​യാ​ങ്ക അ​ഞ്ചാം റാ​ങ്കി​ൽ
Monday, September 9, 2019 11:56 PM IST
യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് ജേ​​താ​​വാ​​യ കാ​​ന​​ഡ​​യു​​ടെ കൗ​​മാ​​ര താ​​രം ബി​​യാ​​ങ്ക ആ​​ന്ദ്രെ​​സ്കു ഡ​​ബ്യു​​ടി​​എ ലോ​​ക റാ​​ങ്കിം​​ഗി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 200-ാം റാ​​ങ്കി​​ലാ​​യി​​രു​​ന്ന താ​​ര​​മാ​​ണ് പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യാ​​യ ബി​​യാ​​ങ്ക എ​​ന്ന​​താ​​ണ് ഇ​​തി​​നോ​​ട് ചേ​​ർ​​ത്തു വാ​​യി​​ക്കേ​​ണ്ട​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ബി​​യാ​​ങ്ക ഇ​​ത്ത​​വ​​ണ ഫൈ​​ന​​ലി​​ൽ സെ​​റീ​​ന വി​​ല്യം​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. സെ​​റീ​​ന ഒ​​ന്പ​​താം റാ​​ങ്കി​​ലാ​​ണ്.


അ​​തേ​​സ​​മ​​യം, ലോ​​ക ഒ​​ന്നാം റാ​​ങ്കു​​കാ​​രി​​യാ​​യി യു​​എ​​സ് ഓ​​പ്പ​​ണി​​നെ​​ത്തി​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ്‌ലി​​ഹ് ബാ​​ർ​​തി​​യാ​​ണ് പു​​തി​​യ ഒ​​ന്നാം ന​​ന്പ​​ർ താ​​രം. ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ, യു​​ക്രെ​​യ്നി​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ളി​​ൽ. സി​​മോ​​ണ ഹാ​​ലെ​​പ്പ്, പെ​​ട്ര ക്വി​​റ്റോ​​വ എ​​ന്നി​​വ​​ർ ആ​​റും ഏ​​ഴും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.