റാ​​ങ്കിം​​ഗ് റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് വ​​ർ​​ധി​​പ്പി​​ച്ച് സ്മി​​ത്ത്
റാ​​ങ്കിം​​ഗ് റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് വ​​ർ​​ധി​​പ്പി​​ച്ച് സ്മി​​ത്ത്
Tuesday, September 10, 2019 11:33 PM IST
ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ബാ​​റ്റ്സ്മാ​​ൻ സ്റ്റീ​​വ് സ്മി​​ത്ത് റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് വ​​ർ​​ധി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ റാ​​ങ്കിം​​ഗ് പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ സ്മി​​ത്ത്, ഇ​​ന്ത്യ​​യു​​ടെ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പി​​ന്ത​​ള്ളി ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രു​​ന്നു. ര​​ണ്ട് പോ​​യി​​ന്‍റ് ആ​​യി​​രു​​ന്നു സ്മി​​ത്തി​​ന് കോ​​ഹ്‌​ലി​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ പു​​റ​​ത്തു​​വ​​ന്ന പു​​തി​​യ റാ​​ങ്കിം​​ഗി​​ൽ സ്മി​​ത്തി​​ന്‍റെ റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് 937 ആ​​ണ്. ര​​ണ്ടാ​​മ​​തു​​ള്ള കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത് 903 പോ​​യി​​ന്‍റും. നാ​​ലാം ആ​​ഷ​​സ് ടെ​​സ്റ്റി​​ൽ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യ​​താ​​ണ് സ്മി​​ത്തി​​നു ഗു​​ണ​​മാ​​യ​​ത്.


ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ബം​ഗ്ലാ​​ദേ​​ശി​​ന്‍റെ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും ഇ​​ന്ത്യ​​യു​​ടെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ഒ​​രോ സ്ഥാ​​നം മു​​ന്നോ​​ട്ട് ക​​യ​​റി യ​​ഥാ​​ക്ര​​മം ര​​ണ്ടി​​ലും മൂ​​ന്നി​​ലു​​മെ​​ത്തി. ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ വെ​​റോ​​ണ്‍ ഫി​​ലാ​​ൻ​​ഡ​​ർ അ​​ഞ്ചി​​ലെ​​ത്തി​​യ​​താ​​ണ് ഏ​​ക മാ​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.