വി​​ൻ​​ഡീ​​സി​​നെ ഇ​​നി പൊ​​ള്ളാ​​ർ​​ഡ് ന​​യി​​ക്കും
വി​​ൻ​​ഡീ​​സി​​നെ ഇ​​നി പൊ​​ള്ളാ​​ർ​​ഡ് ന​​യി​​ക്കും
Tuesday, September 10, 2019 11:33 PM IST
കിം​​ഗ്സ്റ്റ​​ണ്‍: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ടീ​​മു​​ക​​ൾ​​ക്ക് ഇ​​നി പു​​തി​​യ ക്യാ​​പ്റ്റ​​ൻ. ഇ​​രു​​ടീ​​മു​​ക​​ളേ​​യും കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ് ന​​യി​​ക്കും. ടെ​​സ്റ്റ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ തു​​ട​​രും. നി​​ല​​വി​​ൽ ഏ​​ക​​ദി​​ന, ടെ​​സ്റ്റ് ടീ​​മു​​ക​​ളെ ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​റും ട്വ​​ന്‍റി-20 ടീ​​മി​​നെ കാ​​ർ​​ലോ​​സ് ബ്രാ​​ത് വൈ​​റ്റു​​മാ​​ണ് ന​​യി​​ക്കു​​ന്ന​​ത്. ലോ​​ക ട്വ​​ന്‍റി20 കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണ് ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ത​​ന്‍റെ പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന​​യെ​​ന്ന് പൊ​​ള്ളാ​​ർ​​ഡ് വ്യ​​ക്ത​​മാ​​ക്കി.

എ​​ന്നെ ക്യാ​​പ്റ്റ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് ബ​​ഹു​​മ​​തി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു. എ​​ന്നി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശ്വാ​​സ​​ത്തി​​ന് വെ​​സ്റ്റി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന് ന​​ന്ദി അ​​റി​​യി​​ക്കു​​ന്നു- പൊ​​ള്ളാ​​ർ​​ഡ് പ​​റ​​യു​​ന്നു. ന​​വം​​ബ​​റി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലാ​​കും പൊ​​ള്ളാ​​ർ​​ഡ് ക്യാ​​പ്റ്റ​​നാ​​യി അ​​ര​​ങ്ങേ​​റു​​ക. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന, ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ക​​ളി​​ൽ സ​​ന്പൂ​​ർ​​ണ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​ന്‍റെ പി​​ന്നാ​​ലെ​​യാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്യാ​​പ്റ്റ​​നെ മാ​​റ്റി​​യ​​ത്. വി​​ൻ​​ഡീ​​സി​​നാ​​യി 101 ഏ​​ക​​ദി​​ന​​വും 62 ട്വ​​ന്‍റി-20യും ക​​ളി​​ച്ച പ​​രി​​ച​​യ​​സ​​ന്പ​​ത്ത് പൊ​​ള്ളാ​​ർ​​ഡി​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.