ട്രാ​ക്ക് ഏ​ഷ്യ​ക​പ്പ് സൈ​ക്ലിം​ഗി​ൽ മ​ല​യാ​ളിത്തി​ള​ക്കം
Tuesday, September 10, 2019 11:33 PM IST
കോ​​​ഴി​​​ക്കോ​​​ട്: ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ട്രാ​​​ക്ക് ഏ​​​ഷ്യ​​​ക​​​പ്പ് സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ൻ​​​താ​​​രം അ​​​ലീ​​​ന റെ​​​ജി​​​ക്കും സ​​​നു​​​രാ​​​ജി​​​നും വെ​​​ങ്ക​​​ലം. കോ​​​ഴി​​​ക്കോ​​​ട് തി​​​രു​​​വ​​​മ്പാ​​​ടി ഇ​​​രു​​​മ്പ​​​കം പു​​​തു​​​പ്പ​​​റ​​​മ്പി​​​ൽ റെ​​​ജി പി.​ ​​ചെ​​​റി​​​യാ​​​ൻ- മി​​​നി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​താ​​​രം കൂ​​​ടി​​​യാ​​​യ അ​​​ലീ​​​ന.

ടീം ​​​സ്പ്രി​​​ന്‍റ് ഇ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ലീ​​​ന-​​​ഡെ​​​ബോ​​​റ ജോ​​ടി വെ​​​ങ്ക​​​ലം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. ആ​​​ൻ​​​ഡ​​​മാ​​​ൻ - നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഡെ​​​ബോ​​​റ നി​​​ല​​​വി​​​ൽ ആ​​​ൻ​​​ഡ​​​മാ​​​ൻ പോ​​​ലീ​​​സി​​​ന്‍റെ താ​​​ര​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​നു​​​രാ​​​ജി​​​നും ടീം ​​​സ്പ്രി​​​ന്‍റ് ഇ​​​ന​​​ത്തി​​​ലാ​​​ണ് വെ​​​ങ്ക​​​ലം. ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്സ്താ​​​ര​​​മാ​​​ണ് സ​​​നു​​​രാ​​​ജ്. മു​​​പ്പ​​ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള മു​​​ന്നൂ​​​റോ​​​ളം താ​​​ര​​​ങ്ങ​​​ൾ ട്രാ​​​ക്ക് ഏ​​​ഷ്യാ​​​ക​​​പ്പ് സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.


മ​​​ല​​​യോ​​​ര ഗ്രാ​​​മ​​​മാ​​​യ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​കു​​​ടും​​​ബ​​​ത്തി​​​ലെ അം​​ഗ​​മാ​​യ അ​​​ലീ​​​ന മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ച​​​ന്ദ്ര​​​ന്‍ ചെ​​​ട്ട്യാ​​​രു​​​ടെ കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ഹോ​​​സ്റ്റ​​​ലി​​​ലാ​​​ണ് ആ​​​ദ്യം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യ​​​ത് . നി​​​ല​​​വി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി സാ​​​യ് കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. അ​​​മേ​​​രി​​​ക്ക, ജ​​​ർ​​​മ​​​നി, ഇം​​​ഗ്ല​​​ണ്ട്, ഇ​​​റ്റ​​​ലി, മ​​​ലേ​​​ഷ്യ, ഹോ​​​ങ്കോം​​​ഗ്, കൊ​​​ളം​​​ബി​​​യ, ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്, തു​​​ർ​​​ക്മെ​​​നി​​​സ്ഥാ​​​ൻ, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു മ​​​ത്‌​​​സ​​​രി​​​ച്ച അ​​​ലീ​​​ന റെ​​ജി ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് മെ​​​ഡ​​​ലു​​​ക​​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​​ട്ടു​​​ണ്ട്. അ​​​ല്‍​ക, അ​​​മ​​​ലു എ​​​ന്നി​​​വ​​​ര്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.