‘എ​​ന്‍റെ ടീം, എ​​ന്‍റെ കുട്ടികൾ’
Thursday, September 12, 2019 11:06 PM IST
ന്യൂ​​ഡ​​ൽ​​ഹി: 2022 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​തി​​ഥേ​​യ​​രും ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​ന്മാ​രു​​​​മാ​​യ ഖ​​ത്തി​​റി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തേ​​രി​​ലേ​​റ്റി​​യി​​രു​​ന്നു. പ​​നി പി​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി ​​ന​​ട​​ത്തി​​യ ട്വീ​​റ്റ് ഇ​​പ്പോ​​ൾ ത​​രം​​ഗം സൃ​​ഷ്ടി​​ക്കു​​കയാണ്.

പ്രി​​യ​​പ്പെ​​ട്ട ഇ​​ന്ത്യ, അ​​ത് എ​​ന്‍റെ ടീ​​മാ​​ണ്. അ​​വ​​ർ എ​​ന്‍റെ കു​​ട്ടി​​ക​​ളാ​​ണ്. ഈ ​​സ​​മ​​യ​​ത്ത് എ​​നി​​ക്കു​​ള്ള അ​​ഭി​​മാ​​നം വി​​വ​​രി​​ക്കാ​​നാ​​കി​​ല്ല. സ​​മ​​നി​​ല ആ​​ണെ​​ങ്കി​​ലും ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് ഇ​​ത് ച​​രി​​ത്ര​​മാ​​ണ്. കോ​​ച്ചിം​​ഗ് സ്റ്റാ​​ഫി​​നും ഡ്ര​​സിം​​ഗ് റൂ​​മി​​നു​​മാ​​ണ് ഇ​​തി​​ന്‍റെ ക്രെ​​ഡി​​റ്റ്- ഛേത്രി ​​ട്വീ​​റ്റ് ചെ​​യ്തു. വി​​വി​​ധ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും ക്ല​​ബ്ബു​​ക​​ൾ മു​​ത​​ൽ ഫി​​ഫ വ​​രെ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​നം അ​​റി​​യി​​ച്ചു.


ഛേത്രി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ച്ച ഗോ​​ൾ കീ​​പ്പ​​ർ ഗു​​ർ​​പ്രീ​​ത് സിം​​ഗ് സ​​ന്ധു​​വും ഖ​​ത്ത​​റും ത​​മ്മി​​ലാ​​യി​​രു​​ന്നു യ​​ഥാ​​ർ​​ഥ പോ​​രാ​​ട്ടം. 27 ത​​വ​​ണ ഇ​​ന്ത്യ​​ൻ പോ​​സ്റ്റി​​ലേ​​ക്ക് ഖ​​ത്ത​​ർ ഷോ​​ട്ടു​​തി​​ർ​​ത്തെ​​ങ്കി​​ലും ഗു​​ർ​​പ്രീ​​ത് പ​​ത​​റി​​യി​​ല്ല. അ​​തോ​​ടെ ഗ്രൂ​​പ്പ് ഇ​​യി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ പോ​​യി​​ന്‍റ് നേ​​ടാ​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.