നെ​​യ്മ​​ർ എ​​ത്തി​​യാ​​ൽ ത്രി​​ല്ല​​ടി​​ക്കും: മെ​​സി
നെ​​യ്മ​​ർ എ​​ത്തി​​യാ​​ൽ ത്രി​​ല്ല​​ടി​​ക്കും: മെ​​സി
Thursday, September 12, 2019 11:06 PM IST
ബാ​​ഴ്സ​​ലോ​​ണ: ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ളാ​​യി​​രു​​ന്നു ട്രാ​​ൻ​​സ്ഫ​​ർ ലോ​​ക​​ത്ത് ഈ ​​സീ​​സ​​ണി​​ൽ ഏ​​റ്റ​​വും ട്രെ​​ൻ​​ഡിം​​ഗ് ആ​​യ​​ത്. നെ​​യ്മ​​ർ ബാ​​ഴ്സ​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ശ​​രി​​ക്കും ത്രി​​ല്ല​​ടി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈൻ താ​​രം ല​​യ​​ണ​​ൽ മെ​​സി മ​​ന​​സ് തു​​റ​​ന്നു.

നെ​​യ്മ​​ർ തി​​രി​​ച്ചെ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ശ​​രി​​ക്കും ത്രി​​ല്ല​​ടി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​രും അ​​തി​​നെ അ​​നു​​കൂ​​ലി​​ച്ചേ​​ക്കി​​ല്ല, പ്ര​​ത്യേ​​കി​​ച്ച് അ​​ദ്ദേ​​ഹം ക്ല​​ബ് വി​​ട്ട​​ത് പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ. എ​​ന്നാ​​ൽ, കാ​​യി​​ക​​പ​​ര​​മാ​​യ ക​​ണ്ണി​​ലൂ​​ടെ നോ​​ക്കു​​ന്പോ​​ൾ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​ണ് നെ​​യ്മ​​ർ. അ​​ദ്ദേ​​ഹം ടീ​​മി​​ലു​​ണ്ടെ​​ങ്കി​​ൽ ടീ​​മി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ വ​​ർ​​ധി​​ക്കും- മെ​​സി പ​​റ​​ഞ്ഞു. 2013 മു​​ത​​ൽ 2017വ​​രെ നെ​​യ്മ​​ർ ബാ​​ഴ്സ​​യി​​ലാ​​യി​​രു​​ന്നു. ലോ​​ക റി​​ക്കാ​​ർ​​ഡ് ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യ്ക്ക് നെ​​യ്മ​​ർ ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നി​​ലേ​​ക്ക് ചേ​​ക്കേ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.