ഫ്രാ​​ൻ​​സ്, ഇം​​ഗ്ല​ണ്ട് സൂ​​പ്പ​​ർ
Thursday, September 12, 2019 11:06 PM IST
പാ​​രീ​​സ്/​​ല​​ണ്ട​​ൻ: യൂ​​റോ 2020 യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ഫ്രാ​​ൻ​​സും ഇം​ഗ്ല​​ണ്ടും ഗോ​​ൾമ​​ഴ​​തീ​​ർ​​ത്ത് ജ​​യി​​ച്ചുക​​യ​​റി. എ​​ട്ട് ഗോ​​ൾ ത്രി​​ല്ല​​റി​​ൽ ഇം​ഗ്ല​ണ്ട് 5-3ന് ​​കൊ​​സൊ​​വോ​​യെ കീ​​ഴ​​ട​​ക്കി. ഇം​​ഗ്ല​​ണ്ടി​​നാ​​യി റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ് (എ​​ട്ടാം മി​​നി​​റ്റ്), ഹാ​​രി കെ​​യ്ൻ (19-ാം മി​​നി​​റ്റ്), ഡ​​ജ​​ണ്‍ സാ​​ഞ്ചോ (44, 45+1-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ നേ​​ടി. ഒ​​രെ​​ണ്ണം സെ​​ൽ​​ഫ് ഗോ​​ൾ ആ​​യി​​രു​​ന്നു. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത​​ത്സ​​ര​​ത്തി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്ക് 3-0ന് ​​മോ​​ണ്ടി​​നെ​​ഗ്രോ​​യെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് എ​​യി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്നാം ജ​​യ​​ത്തി​​ലൂ​​ടെ ഇം​​ഗ്ലണ്ട് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

ഗ്രൂ​​പ്പ് എ​​ച്ചി​​ൽ ഫ്രാ​​ൻ​​സ് 3-0ന് ​​അ​​ൻ​​ഡോ​​റ​​യെ കീ​​ഴ​​ട​​ക്കി. കിം​​ഗ്സ്‌​ലി കോ​​ൾ​​മാ​​ൻ (18-ാം മി​​നി​​റ്റ്), ക്ലെ​​മെ​​ന്‍റ് ലെം​​ഗ​​ൽ​​റ്റ് (52-ാം മി​​നി​​റ്റ്), വീ​​സം ബെ​​ൻ യെ​​ഡ്ഡ​​ർ (90+1ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ലോ​​ക ജേ​​താ​​ക്ക​​ളു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ​​ബേ​​നി​​യ 4-2ന് ​​ഐ​​സ്‌​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി. തു​​ർ​​ക്കി 4-0ന് ​​മ​​ൽ​​ഡോ​​വ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഗ്രൂ​​പ്പി​​ൽ 12 പോ​​യി​​ന്‍റു​​മാ​​യി ഫ്രാ​​ൻ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി തു​​ർ​​ക്കി ര​​ണ്ടാ​​മ​​തു​​ണ്ട്.


ഗ്രൂ​​പ്പ് ബി​​യി​​ൽ സെ​​ർ​​ബി​​യ 3-1ന് ​​ല​​ക്സം​​ബ​​ർ​​ഗി​​നെ കീ​​ഴ​​ട​​ക്കി മൂ​​ന്ന് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.