u-17 ലോകകപ്പ് നവംബറിൽ
Friday, September 13, 2019 11:47 PM IST
സൂറിച്ച്/ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വമരുളുന്ന 2020 ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ നവംബർ രണ്ട് മുതൽ 21വരെ നടക്കും. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മത്സരം നടക്കുന്ന സ്റ്റേഡിയങ്ങൾക്ക് ഫിഫയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ആതിഥേയ നഗരങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. 2017ൽ ആണ്‍കുട്ടികളുടെ u 17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.