ഏ​​ഴാം കി​​രീ​​ട​​ത്തി​​ന് ഇ​​ന്ത്യ
ഏ​​ഴാം കി​​രീ​​ട​​ത്തി​​ന് ഇ​​ന്ത്യ
Friday, September 13, 2019 11:47 PM IST
കൊ​​ളം​​ബോ: ക്രി​​ക്ക​​റ്റി​​ലെ കൗ​​മാ​​ര ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​കാ​​ൻ ഇ​​ന്ത്യ ഇ​​ന്ന് ക​​ള​​ത്തി​​ൽ. ഏ​​ഴാം കി​​രീ​​ട​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. കി​​രീ​​ട നേ​​ട്ട​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ ക​​ന്നി​​ക്കി​​രീ​​ട പ്ര​​തീ​​ക്ഷ​​യോ​​ടെ എ​​ത്തു​​ന്ന ബം​​ഗ്ലാ​ദേ​​ശ് ആ​​ണ്. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 9.30നാ​​ണ് എ​​ട്ടാ​​മ​​ത് ഏ​​ഷ്യ ക​​പ്പ് അ​​ണ്ട​​ർ 19 ഫൈ​​ന​​ൽ. കൊ​​ളം​​ബോ​​യി​​ലെ പ്രേ​​മ​​ദാ​​സ സ്റ്റേ​​ഡി​​യ​​മാ​​ണ് വേ​​ദി.

ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​രാ​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ, കു​​വൈ​​റ്റ് എ​​ന്നി​​വ​​യെ ഇ​​ന്ത്യ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി. സെ​​മി​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. എ​​ന്നാ​​ൽ, മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം ടോ​​സ് ചെ​​യ്യാ​​ൻ പോ​​ലും സാ​​ധി​​ക്കാ​​തെ ഉ​​പേ​​ക്ഷി​​ച്ചു. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ വി​​ജ​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി. ഗ്രൂ​​പ്പ് ബി ​​ചാ​​ന്പ്യ​ന്മാ​​രാ​​യി സെ​​മി​​യി​​ലെ​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശി​​നും സ​​മാ​​ന​​മാ​​യ വ​​ഴി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.