ചെ​​സ് ലോ​​ക​​ക​​പ്പ് : ടൈ ​​ബ്രേ​​ക്കി​​നാ​​യി നി​​ഹാ​​ൽ
ചെ​​സ് ലോ​​ക​​ക​​പ്പ് : ടൈ ​​ബ്രേ​​ക്കി​​നാ​​യി നി​​ഹാ​​ൽ
Saturday, September 14, 2019 11:15 PM IST
റ​​ഷ്യ​​യി​​ലെ ഹാ​​ന്തി​​സി​​യാ​​സ്കി​​ൽ ന​​ട​​ക്കു​​ന്ന ചെ​​സ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ നി​​ഹാ​​ൽ സ​​രി​​ന് ര​​ണ്ടാം റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത്ര​​സി​​പ്പി​​ക്കു​​ന്ന വി​​ജ​​യം. അ​​സ​​ർ​​ബൈ​​ജാ​​ന്‍റെ എ​​ൽ​​താ സ​​ഫാ​​ലി​​ക്കെ​​തി​​രേ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 37-ാം നീ​​ക്ക​​ത്തി​​ൽ നി​​ഹാ​​ൽ വി​​ജ​​യം​​നേ​​ടി.

സ​​ഫാ​​ലി​​യു​​ടെ റൂ​​യി​​ലോ​​പ്പ​​സ് നീ​​ക്ക​​ങ്ങ​​ൾ​​ക്കെ​​തി​​രെ ശ്ര​​ദ്ധാ​​പൂ​​വം ക​​രു​​ക്ക​​ൾ നീ​​ക്കി മു​​പ്പ​​ത്തി​​നാ​​ലും മു​​പ്പ​​ത്തി​​യ​​ഞ്ചും നീ​​ക്ക​​ങ്ങ​​ളി​​ൽ ര​​ണ്ടു പീ​​സു​​ക​​ൾ ബ​​ലി​​കൊ​​ടു​​ത്തു​​കൊ​​ണ്ടാ​​ണ് നി​​ഹാ​​ൽ സ​​രി​​ൻ ഈ ​​ശ്ര​​ദ്ധേ​​യ വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഈ ​​ഗെ​​യിം അ​​പ​​ഗ്ര​​ഥി​​ച്ച ലോ​​ക ചാ​​ന്പ്യ​​ൻ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ണ്‍ ഒ​​രു ചെ​​സ് വെ​​ബ്സൈ​​റ്റി​​ൽ പെ​​ർ​​ഫെ​​ക്ട് ഗെ​​യിം എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച് നി​​ഹാ​​ലി​​നെ പ്ര​​ശം​​സി​​ച്ചു.

എ​​ന്നാ​​ൽ, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ മേ​​ൽ​​ക്കൈ നേ​​ടി​​യ നി​​ഹാ​​ൽ 29-ാം നീ​​ക്ക​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ബ​​ദ്ധം മൂ​​ലം ആ ​​ഗെ​​യിം സ​​ഫാ​​ലി​​ക്ക് അ​​ടി​​യ​​റ​​വു​​വ​​ച്ചു. മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ഒ​​രു സ​​മ​​നി​​ല മാ​​ത്രം മ​​തി​​യാ​​യി​​രു​​ന്ന നി​​ഹാ​​ലി​​ന് ഈ ​​തോ​​ൽ​​വി മ​​ത്സ​​രം ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്കെ​​ത്താ​​നി​​ട​​യാ​​ക്കി. ഇ​​ന്നു ന​​ട​​ക്കു​​ന്ന ടൈ​​ബ്രേ​​ക്ക് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​യാ​​ൾ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ക്കും.


ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു പ്ര​​തീ​​ക്ഷ​​യാ​​യ പി. ​​ഹ​​രി​​കൃ​​ഷ്ണ, ഫെ​​ഡോ​​സീ​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള അ​​ര​​വി​​ന്ദ് ചി​​ദം​​ബ​​രം ര​​ണ്ടാം റൗ​​ണ്ടി​​ൽ തോ​​റ്റു പു​​റ​​ത്താ​​യി. ബി. ​​അ​​ധി​​പ​​നും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​യും ത​​ങ്ങ​​ളു​​ടെ എ​​തി​​രാ​​ളി​​ക​​ളു​​മാ​​യി സ​​മ​​നി​​ല പാ​​ലി​​ച്ച് മ​​ത്സ​​രം ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്കെ​​ത്തി​​ച്ചു.

മ​ല​യാ​ളി താ​ര​മാ​യ എ​സ്.​എ​സ്. നാ​രാ​യ​ണ​ൻ ഒ​ന്നാം റൗ​ണ്ടി​ലെ ടൈ​ബ്രേ​ക്കി​ൽ തോ​റ്റു പു​റ​ത്താ​യി​രു​ന്നു.

ജോ​​സ് ത​​റ​​പ്പേ​​ൽ പ്രവിത്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.