നെ​​യ്മ​​റി​​ന്‍റെ ബൈ​​സി​​ക്കി​​ൾ ഗോ​​ൾ, കാ​​ണി​​ക​​ളു​​ടെ കൂ​​വ​​ൽ
നെ​​യ്മ​​റി​​ന്‍റെ ബൈ​​സി​​ക്കി​​ൾ  ഗോ​​ൾ, കാ​​ണി​​ക​​ളു​​ടെ കൂ​​വ​​ൽ
Monday, September 16, 2019 12:22 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നാ​​യി ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി ക​​ള​​ത്തി​​ലെ​​ത്തി​​യ ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റി​​നെ ക്ല​​ബ് ആ​​രാ​​ധ​​ക​​ർ കൂ​​വി​​വി​​ളി​​ച്ചാ​​ണ് വ​​ര​​വേ​​റ്റ​​ത്. പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ നെ​​യ്മ​​റി​​ന്‍റെ പേ​​ര് കേ​​ട്ട​​തു​​മു​​ത​​ൽ പി​​എ​​സ്ജി​​യു​​ടെ ആ​​രാ​​ധ​​ക​​ർ കൂ​​വ​​ൽ തു​​ട​​ങ്ങി. മ​​ത്സ​​ര​​ത്തി​​ന്‍റെ 90 മി​​നി​​റ്റും നെ​​യ്മ​​റി​​നെ പ​​ര​​മാ​​വ​​ധി അ​​പ​​മാ​​നി​​ച്ച പി​​എ​​സ്ജി ആ​​രാ​​ധ​​ക​​ർ​​ക്ക് പ​​ക്ഷേ, ഒ​​ടു​​വി​​ൽ കൈ ​​അ​​ടി​​ക്കേ​​ണ്ടി​​വ​​ന്നു. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ നെ​​യ്മ​​ർ നേ​​ടി​​യ ഉ​​ജ്വ​​ല​​മാ​​യൊ​​രു ബൈ​​സി​​ക്കി​​ൾ ഗോ​​ളി​​ലാ​​യി​​രു​​ന്നു പി​​എ​​സ്ജി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 1-0ന് ​​സ്ട്രാ​​സ്ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ച​​ത്.

ഈ ​​സീ​​സ​​ണി​​ൽ നെ​​യ്മ​​ർ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ, റ​​യ​​ൽ മാ​​ഡ്രി​​ഡ് എ​​ന്നി​​വ​​യി​​ലേ​​ക്ക് കൂ​​ടു​​മാ​​റു​​മെ​​ന്ന അ​​ഭ്യൂ​​ഹം ശ​​ക്ത​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തു​​ണ്ടാ​​യി​​ല്ല.

90 മി​​നി​​റ്റും ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന പി​​എ​​സ്ജി​​ക്കാ​​യി ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ൽ നെ​​യ്മ​​ർ വ​​ല​​കു​​ലു​​ക്കി. അ​​ബ്ഡോ ഡി​​യാ​​ല്ലോ​​യു​​ടെ ക്രോ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു നെ​​യ്മ​​റി​​ന്‍റെ ബൈ​​സി​​ക്കി​​ൾ ഗോ​​ൾ. പി​​എ​​സ്ജി 12 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.

എ​​ല്ലാ​​വ​​രും എ​​നി​​ക്കെ​​തി​​രേ കൂ​​വു​​ന്ന​​ത് ഇ​​താ​​ദ്യ​​മ​​ല്ല. ഇ​​നി മു​​ത​​ൽ ക​​ളി​​ക്കു​​ന്ന എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും എ​​വേ പോ​​രാ​​ട്ട​​ങ്ങ​​ളാ​​യി​​രി​​ക്കു​​മെ​​ന്ന് എ​​നി​​ക്ക് അ​​റി​​യാം- നെ​​യ്മ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.