സൈ​​ന്യം തെ​​ര​​ഞ്ഞു; കാ​​ഷ്മീ​​രി ബാ​​സ്ക​​റ്റ്ബോ​​ൾ താ​​രം ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ലെ​​ത്തി
സൈ​​ന്യം തെ​​ര​​ഞ്ഞു; കാ​​ഷ്മീ​​രി ബാ​​സ്ക​​റ്റ്ബോ​​ൾ താ​​രം ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ലെ​​ത്തി
Tuesday, September 17, 2019 10:51 PM IST
ചെ​​ന്നൈ: ജ​​മ്മു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി എ​​ടു​​ത്തു​​ക​​ള​​ഞ്ഞു​​കൊ​​ണ്ടു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​നു ശേ​​ഷം ഒ​​രു ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ താ​​ര​​ത്തെ ക​​ണ്ടെ​​ത്താ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ൽ ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​ന്നു. ആ​​ർ​​ട്ടി​​ക്കി​​ൾ 370 റ​​ദ്ദാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ കാ​​ഷ്മീ​​രി​​ൽ ഫോ​​ണ്‍, ഇ​​ന്‍റ​​ർ​​നെ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ൾ വിഛേ​​ദി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ വ​​നി​​താ താ​​ര​​മാ​​യ ഇ​​സ്ര​​ത് അ​​ക്ത​​റി​​നെ ക്യാ​​ന്പി​​ലെ​​ത്തി​​ക്കാ​​ൻ സൈ​​ന്യം ഇ​​ട​​പെ​​ട്ട​​ത്.

ഏ​​ഷ്യ-ഓ​​ഷ്യാ​​ന വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച താ​​ര​​മാ​​ണ് ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ ഇ​​​​സ്രത്. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ഏ​​ഷ്യ-ഓ​​ഷ്യാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ക്യാ​​ന്പ് ആ​​രം​​ഭി​​ച്ച​​ത്. ഇ​​സ്ര​​ത്തി​​നെ ഫോണിൽ ബന്ധപ്പ െടാ​​ൻ വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (ഡ​​ബ്ല്യു​​ബി​​എ​​ഫ്ഐ) ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.


ഇ​​സ്ര​​ത്ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടെ​​ന്നും ചെ​​ന്നൈ​​യി​​ലെ ക്യാ​​ന്പി​​ലേ​​ക്ക് എ​​ത്ത​​ണ​​മെ​​ന്നും അ​​റി​​യി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ ഡ​​ബ്ല്യു​​ബി​​എ​​ഫ്ഐ വ​​ല​​ഞ്ഞു. ആ ​​സ​​മ​​യ​​ത്താ​​ണ് ദൈ​വ​ത്തി​ന്‍റെ ഇ​​ട​​പെ​​ട​​ൽ​​പോ​​ലെ മു​​ൻ നേ​​വി ഓ​​ഫീ​​സ​​റും ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ലൂ​​യി​​സ് ജോ​​ർ​​ജ് ത​​ന്‍റെ പ​​ഴ​​യ സു​​ഹൃ​​ത്തും റി​​ട്ട​​യേ​​ർ​​ഡ് കേ​​ണ​​ലു​​മാ​​യ ഇ​​സെ​​ൻ​​ഹോ​​വ​​റി​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​ത്. ഐ​​ബി​​യി​​ലെ മു​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്നു ഇ​​സെ​​ൻ​​ഹോ​​വ​​ർ. ഇ​​വ​​രു​​ടെ സ്ഥി​​രം സം​​സാ​​ര​​ത്തി​​നി​​ട​​യ്ക്ക് ഇ​​സ്ര​​ത്തി​​ന്‍റെ കാ​​ര്യ​​വും ച​​ർ​​ച്ച​​യാ​​യി.

എ​​ന്നാ​​ൽ, ഇ​​സ്ര​​ത്തി​​ന്‍റെ കൃ​​ത്യ​​മാ​​യ സ്ഥ​​ലം എ​​വി​​ടെ​​യാ​​ണെ​​ന്ന് ലൂ​​യി​​സ് ജോ​​ർ​​ജി​​ന് അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. താരത്തി​​ന്‍റെ ചി​​ത്രം ലൂ​​യി​​സി​​ൽ​​നി​​ന്ന് വാ​​ങ്ങി​​യ ഇ​​സെ​​ൻ​​ഹോ​​വ​​ർ തു​​ട​​ർ​​ന്ന് സൈ​​ന്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ബാ​​രാ​​മു​​ള്ള​​യി​​ലെ ബ​​ൻ​​ഗ്ധാ​​ര ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്ന് അവരെ തെ​​ര​​ഞ്ഞു​​പി​​ടി​​ച്ചു. അ​​ങ്ങ​​നെ ഇസ്രത്ത് ചെന്നൈ​​യി​​ലെ ക്യാ​​ന്പി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.