മോഹവിജയം ; മൊഹാലി ട്വന്‍റി-20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
മോഹവിജയം ; മൊഹാലി ട്വന്‍റി-20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
Thursday, September 19, 2019 12:12 AM IST
മൊ​​ഹാ​​ലി: 2020 ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20​​യി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ഒ​​രു​​ക്കം ശ​​രി​​യാ​​യ വ​​ഴി​​യി​​ലെ​​ന്ന സൂ​​ച​​ന ന​​ല്കി മൊ​​ഹാ​​ലി​​യി​​ൽ ഇ​​ന്ത്യ​​ക്ക് മോ​​ഹ​​വി​​ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഏ​​ഴ് വി​​ക്ക​​റ്റി​​നു ജ​​യി​​ച്ചു. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. മൂ​​ന്നാം ട്വ​​ന്‍റി-20 ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്കി​​നെ പു​​റ​​ത്താ​​ക്കാ​​ൻ മി​​ന്നും ക്യാ​​ച്ച് എ​​ടു​​ക്കു​​ക​​യും ബാ​​റ്റേ​​ന്തി​​യ​​പ്പോ​​ൾ 72 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്ത വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ് ഇ​​ന്ത്യ​​ൻ ജ​​യ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത്.

ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. കൃ​​ത്യ​​ത​​യോ​​ടെ പ​​ന്തെ​​റി​​ഞ്ഞ ഇ​​ന്ത്യ​​യു​​ടെ പു​​തി​​യ ത​​ല​​മു​​റ ബൗ​​ള​​ർ​​മാ​​ർ​​ക്കെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ൽ റ​​ണ്‍​സ് നേ​​ടാ​​നാ​​യ​​ത് ഡി​​ കോ​​ക്കി​​നും ബ​​വു​​മ​​യ്ക്കും മാ​​ത്ര​​മാ​​യി​​രു​​ന്നു. 37 പ​​ന്തി​​ൽ നി​​ന്ന് എ​​ട്ട് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ക്യാ​​പ്റ്റ​​ൻ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് 52 റ​​ണ്‍​സെ​​ടു​​ത്തു. 43 പ​​ന്തി​​ൽ നി​​ന്ന് മൂ​​ന്ന് ഫോ​​റും ഒ​​രു സി​​ക്സും ഉ​​ൾ​​പ്പെ​​ടെ ടെ​​ന്പ ബ​​വു​​മ 49 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഡി ​​കോ​​ക്കി​​നെ ന​​വ​​ദീ​​പ് സൈ​​നി​​യും ബ​​വു​​മ​​യെ ദീ​​പ​​ക് ചാ​​ഹ​​റു​​മാ​​ണ് പു​​റ​​ത്താ​​ക്കി​​യ​​ത്.


ബ​​വു​​മ-​​ഡി കോ​​ക്ക് കൂ​​ട്ടു​​കെ​​ട്ട് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 45 പ​​ന്തി​​ൽ 57 റ​​ണ്‍​സ് എ​​ടു​​ത്ത് മി​​ക​​ച്ച രീ​​തി​​യി​​ൽ മു​​ന്നേ​​റു​​ന്പോ​​ഴാ​​ണ് സൈ​​നി ഇ​​ന്ത്യ​​ക്ക് ബ്രേ​​ക്ക് ത്രൂ ​​ന​​ല്കി​​യ​​ത്. 11.1 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 88 എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ പി​​ന്നീ​​ട് ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ 149ൽ ​​ഒ​​തു​​ക്കി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ റ​​ണ്‍ വേ​​ട്ട​​യ്ക്ക് രോ​​ഹി​​ത് ശ​​ർ​​മ വെ​​ടി​​ക്കെ​​ട്ടോ​​ടെ തു​​ട​​ക്ക​​മി​​ട്ടു. ര​​ണ്ട് സി​​ക്സ​​ർ പ​​റ​​ത്തി​​യ രോ​​ഹി​​ത്തി​​നു പ​​ക്ഷേ 12 പ​​ന്തി​​ൽ 12 റ​​ണ്‍​സു​​മാ​​യി മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നു. ഇ​​ന്ത്യ​​ൻ സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 3.5 ഓ​​വ​​റി​​ൽ 33 റ​​ണ്‍​സ് ആ​​യി​​രു​​ന്നു അ​​പ്പോ​​ഴു​​ണ്ടാ​​യി​​രു​​ന്ന​​ത്. ശിഖർ ധവാൻ 31 പന്തിൽ 40 റൺസ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.