ബ​​ജ്റം​​ഗ്, ര​​വി വെ​​ങ്ക​​ല​​ത്തി​​ൽ
Friday, September 20, 2019 11:05 PM IST
നൂ​​ർ-​​സു​​ൽ​​ത്താ​​ൻ (ക​​സാ​​ഖി​​സ്ഥാ​​ൻ): ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ബ​​ജ്റം​​ഗ് പൂ​​നി​​യ​​യും ര​​വി​​കു​​മാ​​ർ ദ​​ഹി​​യ​​യും വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി. 65 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ബ്ജ്റം​​ഗ് 8-7ന് ​​മം​​ഗോ​​ളി​​യ​​യു​​ടെ തു​​ൽ​​ഗ തു​​മ​​ർ ഒ​​ച്ചി​​റി​​നെ കീ​​ഴ​​ട​​ക്കി. 6-0നു ​​പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബ​​ജ്റം​​ഗി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് താ​​രം ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ൽ നേ​​ടു​​ന്ന​​ത്. 2018ൽ ​​വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


57 കി​​ലോ​​ഗ്രാം പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​റാ​​ന്‍റെ റെ​​സ അ​​ർ​​തി​​നാ​​ഗ​​ർ​​ച്ചി​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ര​​വി​​കു​​മാ​​ർ വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.