കോ​​ഹ്‌​ലി തി​​ള​​ങ്ങാ​​ൻ കാ​​ര​​ണം ധോ​​ണി​​യും രോ​​ഹി​​ത്തും: ഗം​​ഭീ​​ർ
കോ​​ഹ്‌​ലി തി​​ള​​ങ്ങാ​​ൻ കാ​​ര​​ണം ധോ​​ണി​​യും രോ​​ഹി​​ത്തും: ഗം​​ഭീ​​ർ
Friday, September 20, 2019 11:05 PM IST
ന്യൂ​​ഡ​​ൽ​​ഹി: എം.​​എ​​സ്. ധോ​​ണി​​യും രോ​​ഹി​​ത് ശ​​ർ​​മ​​യും ഉ​​ള്ള​​തി​​നാ​​ലാ​​ണ് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ൽ തി​​ള​​ങ്ങു​​ന്ന​​തെ​​ന്ന് ഇ​​ന്ത്യ​​ൻ മു​​ൻ ഓ​​പ്പ​​ണ​​റും എം​​പി​​യു​​മാ​​യ ഗൗ​​തം ഗം​​ഭീ​​ർ. ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ൽ കോ​​ഹ്‌​ലി ഇ​​നി​​യും ഒ​​രു​​പാ​​ട് മെ​​ച്ച​​പ്പെ​​ടാ​​നു​​ണ്ട്.

ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി മി​​ക​​ച്ച​​താ​​കാ​​ൻ കാരണം ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ വി​​ജ​​യ പാ​​ര​​ന്പ​​ര്യ​​മു​​ള്ള രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ​​യും എം.​​എ​​സ്. ധോ​​ണി​​യു​​ടെ​​യും പി​​ന്തു​​ണ​​യാ​​ണ്. ഒ​​രു ക്യാ​​പ്റ്റ​​ന്‍റെ മി​​ക​​വ​​റി​​യു​​ന്ന​​ത് പ്ര​​തി​​ഭാ​​ശാ​​ലി​​ക​​ളാ​​യ ക​​ളി​​ക്കാ​​രു​​ടെ സ​​ഹാ​​യ​​മി​​ല്ലാ​​ത്ത​​പ്പോ​​ൾ ടീ​​മി​​നെ എ​​ങ്ങ​​നെ ന​​യി​​ക്കു​​ന്നു എ​​ന്ന​​തി​​ലാ​​ണ്. ഐ​​പി​​എ​​ലി​​ൽ ചെ​​ന്നൈ​​ക്കാ​​യി ധോ​​ണി​​യും മും​​ബൈ​​ക്കാ​​യി രോ​​ഹി​​ത്തും നേ​​ടി​​യ ഐ​​പി​​എ​​ൽ കി​​രീ​​ട​​ങ്ങ​​ളു​​ടെ അ​​ടു​​ത്തൊ​​ന്നും കോ​​ഹ്‌​ലി​​യി​​ല്ല. കോഹ്‌​​ലി​​യു​​ടെ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ഇ​​തു​​വ​​രെ ഐ​​പി​​എ​​ൽ കി​​രീ​​ടം നേ​​ടി​​യി​​ട്ടേ​​യി​​ല്ലെ​​ന്നും ഗം​​ഭീ​​ർ പ​​റ​​ഞ്ഞു.


ടെ​​സ്റ്റി​​ലും രോ​​ഹി​​ത് ശ​​ർ​​മ ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യ​​ണ​​മെ​​ന്നും ഗം​​ഭീ​​ർ വ്യ​​ക്ത​​മാ​​ക്കി. ഓ​​പ്പ​​ണ​​ർ എ​​ന്ന നി​​ല​​യി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന് ഒ​​രു​​പാ​​ട് അ​​വ​​സ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. രോ​​ഹി​​ത്തി​​നെ ടെ​​സ്റ്റ് ടീ​​മി​​ലെ​​ടു​​ത്താ​​ൽ ക​​ളി​​പ്പി​​ക്ക​​ണം. 15 അം​​ഗ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തു​​കൊ​​ണ്ട് കാ​​ര്യ​​മി​​ല്ല-​​ഗം​​ഭീ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.