ഡു​​പ്ല​​സി​​ക്ക് പ​​ണി​​കൊ​​ടു​​ത്ത് ബ്രിട്ടീഷ് എ​​യ​​ർ​​വേയ്സ്
ഡു​​പ്ല​​സി​​ക്ക് പ​​ണി​​കൊ​​ടു​​ത്ത്  ബ്രിട്ടീഷ് എ​​യ​​ർ​​വേയ്സ്
Sunday, September 22, 2019 1:22 AM IST
ല​​ണ്ട​​ൻ/​​ദു​​ബാ​​യ്: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കാ​​യി യാ​​ത്ര തി​​രി​​ച്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ലസി​​ക്ക് ബ്രി​​ട്ടീ​​ഷ് എ​​യ​​ർ​​വേയ്സി​​ന്‍റെ വ​​ക എ​​ട്ടി​​ന്‍റെ പ​​ണി. ദു​​ബാ​​യി​​ലേ​​ക്കു​​ള്ള ബ്രി​​ട്ടീ​​ഷ് എ​​യ​​ർ​​വേയ്സ് വി​​മാ​​നം വൈ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഡു​​പ്ല​​സി​​ക്ക് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​ണ​​ക്ടിം​​ഗ് വി​​മാ​​നം ല​​ഭി​​ച്ചി​​ല്ല.

ഇ​​തോ​​ടെ താ​​രം ഇ​​ന്ത്യ​​യി​​ലെ​​ത്താ​​ൻ വൈ​​കും. ഡു​​പ്ല​​സി​​യു​​ടെ ദു​​ര​​നു​​ഭ​​വം അ​​വി​​ടം​​കൊ​​ണ്ടും തീ​​ർ​​ന്നി​​ല്ല. ദു​​ബാ​​യി​​ലെ​​ത്തി​​യ ശേ​​ഷം താ​​ര​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റ് ബാ​​ഗ് തി​​രി​​ച്ചു​​കി​​ട്ടാ​​നും കാ​​ല​​താ​​മ​​സം നേ​​രി​​ട്ടു. വി​​മാ​​ന​​യാ​​ത്ര​​യി​​ലെ ഏ​​റ്റ​​വും മോ​​ശം അ​​നു​​ഭ​​വ​​മാ​​ണ് ബ്രി​​ട്ടീ​​ഷ് എ​​യ​​ർ​​വേ​​യ്സ് വ​​ഴി ത​​നി​​ക്ക് നേ​​രി​​ട്ട​​തെ​​ന്ന് ട്വീ​​റ്റ് ചെ​​യ്ത താ​​രം ത​​ന്‍റെ ബാ​​റ്റു​​ക​​ളെ​​ങ്കി​​ലും തി​​രി​​കെ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​നാ​​ണ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.