ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്ഥാ​നം
ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ:  ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്ഥാ​നം
Tuesday, October 8, 2019 11:24 PM IST
താ​​​യ്‌ല​​​ൻ​​​ഡ്: താ​​​യ്‌ല​​ൻ​​​ഡി​​​ൽ ന​​​ട​​​ന്ന ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ ഏ​​​ഷ്യ​​​ൻ ചാ​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്ക് അ​​​ഞ്ചാം സ്ഥാ​​​നം. ലോ​​​ക റാ​​​ങ്കിം​​​ഗി​​​ൽ പ​​​തി​​​നാ​​​റാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ മ​​​ലേ​​​ഷ്യ​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു തോ​​​ൽ​​​പി​​​ച്ചാ​​​ണ് ഇ​​​ന്ത്യ ഏ​​​ഷ്യ​​​ൻ ക​​​പ്പി​​​ലെ അ​​​ഞ്ചാം സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ച്ച​​​ത്.
ഏ​​​ഷ്യ​​​യി​​​ലെ എ​​​ട്ടു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ൽ ശ​​​ക്ത​​​രാ​​​യ സൗ​​​ത്ത് കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ത്യ സ​​​മ​​​നി​​​ല നേ​​​ടി​​​യി​​​രു​​​ന്നു. മ​​​റ്റു ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ചൈ​​​നയ്​​​ക്കെ​​​തി​​​രേ​​​യും താ​​​യ് ല​​ൻ​​​ഡി​​​നെ​​​തി​​​രേ​​​യും തോ​​​റ്റു.


ഇ​​​ന്ത്യ​​​ക്കു വേ​​​ണ്ടി ഗോ​​​ൾ കീ​​​പ്പ​​​റാ​​​യ മ​​​ല​​​യാ​​​ളി ത​​​രാം സു​​​ജി​​​ത് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. മ​​​ല​​​യാ​​​ളി താ​​​രം സി.​​​എ​​​സ്. ഫാ​​​ൽ​​​ഹാ​​​ൻ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് താ​​​ര​​​ങ്ങ​​​ളാ​​​യ സോ​​​വേ​​​ന്ദ്ര സിം​​​ഗ്, പ​​​ങ്ക​​​ജ് റാ​​​ണ, മേ​​​ഘാ​​​ല​​​യ ത​​​ാരം ക്ലിം​​​ഗ്സോ​​​ണ്‍ മാ​​​റാ​​​ക് എ​​​ന്നി​​​വ​​​രു​​​ടെ​ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​വും തു​​ണ​​യാ​​യി. സു​​​നി​​​ൽ ജെ. ​​​മാ​​​ത്യു, ന​​​രേ​​​ഷ് സിം​​​ഗ് നാ​​​യാ​​​ൽ, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റ​​​ഫ​​​റി കോ-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡ​​​ബ്ല്യു. കെ. ​​​ലൂ എ​​​ന്നി​​​വ​​​രാ​​​ണു ടീ​​​മി​​​നു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.